
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ജോണ്‍ ഹേസ്റ്റിങ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂര്‍വ രോഗത്തെ തുടര്‍ന്നാണ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ ഹേസ്റ്റിങ്ങിന്റെ തീരുമാനം.
ബൗളറെന്ന നിലയില്‍ ക്രിക്കറ്റ് കളിക്കുന്നത് തുടരുകയാണെങ്കില്‍ മരണം വരെ സംഭവിക്കുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. മരണം വരെ സംഭവിക്കാവുന്ന ഗുരുതരരോഗം തനിക്കുണ്ടെ്ന് ഒക്ടോബറില്‍ ഹേസ്റ്റിങ്ങ്സ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. രോഗത്തിന്റെ കാരണം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
ബൗള്‍ ചെയ്യാന്‍ തുടങ്ങുമ്പോളൊക്കെ ചുമച്ച് രക്തം ഛര്‍ദ്ദിക്കുന്ന അവസ്ഥയിലായതോടെയാണ് താരത്തിന്റെ ക്രിക്കറ്റ് കരിയര്‍ പ്രതിസന്ധിയിലായത്. ഒസീസിനായി 29 ഏകദിനങ്ങളിലും ഒമ്പത് ടിട്വന്റി മത്സരങ്ങളിലും ഹേസ്ളറ്റിങ്ങസ് കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും ചെന്നൈ സൂപ്പര്‍ കിങ്സിന്റേയും താരമായിരുന്നു ഹേസ്റ്റിങ്ങ്സ്.




