
കോഴിക്കോട്: സികെ ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ര്ടീയ സഭ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക്. രണ്ടര വര്‍ഷം എന്‍ഡിഎക്ക് ഒപ്പം എന്‍ഡിഎക്ക് ഒപ്പം പ്രവര്‍ത്തിച്ചിട്ടും ജനാധിപത്യ രാഷ്ര്ടീയ സഭയെ അവര്‍ ഒരു വിധത്തിലും പരിഗണിച്ചില്ലെന്നും യുഡിഎഫുമായി ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനമെന്നും സികെ ജാനു വ്യക്തമാക്കി.
കോഴിക്കോട് നടന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് എല്‍ഡിഎഫുമായി സഹകരിക്കാന്‍ സികെ ജാനുവിന്റെ പാര്‍ട്ടി തീരുമാനിച്ചത്. എല്‍ഡിഎഫ് നേതാക്കളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സികെ ജാനു വ്യക്തമാക്കി.
മന്ത്രി എകെ ബാലന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എന്നിവരുമായി എല്‍ഡിഎഫ് പ്രവേശം സംബന്ധിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സികെ ജാനു ചര്‍ച്ചകള്‍ നടത്തിയിരുന്നു. അനൗദ്യോഗിക ചര്‍ച്ചയെന്നാണ് നേതാക്കള്‍ ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ ചര്‍ച്ചകളില്‍ നിന്ന് സികെ ജാനുവിന് അനുകൂല തീരുമാനം കിട്ടിയതായാണ് സൂചന.
സിപിഎം നേതൃത്വവുമായാണ് സികെ ജാനു അടുത്ത ഘട്ടം ചര്‍ച്ചകള്‍ നടത്തുക. ചര്‍ച്ചകള്‍ക്കായി ഡിസംബര്‍ മൂന്നിന് സിപിഎം നേതൃത്വം എകെജി സെന്ററിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ജാനു പറഞ്ഞു. ഇതേവരെയുള്ള ചര്‍ച്ചകള്‍ അനുകൂലമാണെന്നും എന്‍ഡിഎയിലേക്ക് ഇനി തിരിച്ച് പോകില്ലെന്നും സികെ ജാനു അറിയിച്ചു.






