
പാരിസ്: ഇന്ധനവില വര്‍ധനവിനെതിരായ പ്രതിഷേധം ഫ്രാന്‍സില്‍ ആളിക്കത്തുന്നു. രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധം അക്രമാസക്തമായതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍. പ്രതിഷേധം അതിരുവിട്ടതിനാല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രീവക്സ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുഖംമറച്ച് തെരുവിലിറങ്ങിയ യുവാക്കള്‍ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ പതിനേഴു മുതല്‍ തുടങ്ങിയ പ്രതിഷേധം അക്രമാസ്കതമാകുകയായിരുന്നു. ആദ്യം സാമൂഹിക മാധ്യമങ്ങളിലൂടെ തുടങ്ങിയ പ്രതിഷേധം പെട്ടെന്നാണ് തെരുവിലേക്ക് പടര്‍ന്നതും അക്രമാസക്തമായതും.
നിലവിലെ സാഹചര്യം വിലയിരുത്താനായി പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രാണ്‍ പാരിസില്‍ അടിയന്തിരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പ്രധാനമന്ത്രിയും മരന്തിമാരും അടിയന്തിരയോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നിരവധി പ്രക്ഷോഭകരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.






