
മാഡ്രിഡ്: അത്ലറ്റിക്കോ മാഡ്രിഡിന് പിന്നാലെ കോപ്പാഡെല്റേയില് കൂറ്റന്‍ വിജയവുമായി റയല്‍മാഡ്രിഡും ആദ്യ പതിനാറില്‍ ഉള്‍പ്പെട്ടു. മൂന്നാം ഡിവിഷന് ക്ളബ്ബായ മെലീലയ്ക്ക് എതിരേ 6-1 ന്റെ വിജയമാണ് റയല്‍ നേടിയത്.
മൂന്നാം ഡിവിഷന് ക്ളബ്ബിനെതിരേ പത്തു മാറ്റങ്ങള്‍ വരുത്തിയാണ് പരിശീലകന് സാന്റിയാഗോ സൊളാരി ടീമിനെ അണിനിരത്തിയത്. ആദ്യ പകുതിയില്‍ തന്നെ ടീം മൂന്ന് ഗോളിന് മുന്നിലെത്തി. അരങ്ങേറ്റക്കാരന്‍ സാഞ്ചസ് ഫിലിപ്പെയും അസെന്‍സിയോയുടെ ഇരട്ടഗോളുകളും ആയിരുന്നു ഒന്നാം പകുതിയില്‍. രണ്ടാം പകുതിയില്‍ ഇസ്കോ ഇരട്ടഗോളുകള്‍ നേടി. യുവതാരം വിനീഷ്യസ് ജൂനിയറും ഗോള്‍ കുറിച്ചു.
ഗോള്‍മഴയ്ക്ക് ഇരയായെങ്കിലും ഒരു ഗോള്‍ മടക്കാന്‍ മെലീലയ്ക്ക് കഴിഞ്ഞു 81 ാം മിനിറ്റില്‍ യാസിനേ ക്വാസ്മി പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കി. ഗോളി കെയ്ലര് നവാസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ബഞ്ചിലിരുന്നു. സോളാരിക്ക് കീഴില്‍ കോപ്പാ ഡെല്‍റേയില്‍ റയല്‍ ആദ്യം ഇറങ്ങുകയായിരുന്നു. ആദ്യപാദ മത്സരത്തില്‍ 4-0 ന് ജയിച്ചു കയറിയ റയല്‍ 10-1 എന്ന അഗ്രിഗേറ്റ് സ്കോറിലായിരുന്നു ജയം.
റീയല്‍ ബെറ്റിസിനെ 4-0 ന് റേസിംഗ് ഡേ സാന്റാന്റേഴ്സിനെ വീഴ്ത്തിയപ്പോള്‍ അത്ലറ്റിക്കോ ബില്‍ബാവോ ഹൂസ്കയേയും ഇതേ സ്കോറില്‍ പരാജയപ്പെടുത്തി. ലവാന്റേ 2-0 ലുഗോയേയും തോല്‍പ്പിച്ചപ്പോള്‍ എയ്ബറും സ്പോര്‍ട്ടിംഗ് ഗിജോണും സമനിലയില്‍ പിരിഞ്ഞു.






