രാജ്യതലവനെ കളിയാക്കിയതിന് ദൈവനിന്ദ ആരോപിച്ച് ഇറാനിയന്‍ അധികൃതര്‍ തടവിലാക്കിയ രാഷ്ട്രീയ പ്രവര്ത്തകന് രണ്ടുമാസം നീണ്ട നിരാഹാര സമരത്തെ തുടര്‍ന്ന് മരണമടഞ്ഞു. പ്രസിഡന്റ് ആയത്തൊള്ള അലി ഖാമേനിയെ അപമാനിച്ച് ജയിലിലായ വാഹിദ് സയാദി നസീരിയാണ് നിതി നിഷേധത്തിനെതിരേ ജയിലില്‍ നിരാഹാര സമരം നടത്തി മരണത്തിന് കീഴടങ്ങിയത്.
ദൈവ നിന്ദയും രാജ്യവിരുദ്ധതയും ആരോപിച്ചായിരുന്നു നസീരിയെ തടവിലാക്കിയത്. എട്ടുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട നസീരിയെ കഴിഞ്ഞ മാര്‍ച്ചില്‍ രണ്ടര വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനാക്കിയിരുന്നു. എന്നാല്‍ അഞ്ചു മാസത്തിന് ശേഷം വീണ്ടും ജയിലില്‍ പിടിച്ചിട്ടതിനെ തുടര്‍ന്നാണ് നസീരി നിരാഹാര സമരം തുടങ്ങിയത്. ക്വാം നഗരത്തിലെ അതീവ സുരക്ഷയുള്ള ലാന്ഗാര്ഡ് ജയിലില്‍ നിന്നും തന്നെ മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റാന്‍ ഇയാള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
ഇറാനിയന്‍ ഏകാധിപതിയായ ഖാമേനിയെ കളിയാക്കിയതിന് രാജ്യവിരുദ്ധത ആരോപിച്ച് 2015 സെപ്തംബറില്‍ ആയിരുന്നു നസീരിയെ ആദ്യം ജയിലിലാക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിന്റെ പേരിലായിരുന്നു അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇയാള്‍ മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ ആഗസ്റ്റില്‍ ഇതേ കുറ്റത്തിന് വീണ്ടും അറസ്റ്റ് ചെയ്തു. ജയിലില്‍ താന്‍ നേരിടുന്ന പീഡനങ്ങളിലും നിയമപോരാട്ടത്തിന് അഭിഭാഷകനെ അനുവദിക്കാത്തതിനാലും ഒക്ടോബറില്‍ ഇയാള്‍ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.
കുറ്റകൃത്യങ്ങളുടെ നില അനുസരിച്ച് തടവുകാരെ വേര്‍തിരിച്ചു പാര്‍പ്പിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. സാധാരണ ക്രിമിനലുകള്‍ക്കൊപ്പം പിടികൂടിയ നസീരി പലപ്പോഴും മറ്റു തടവുകാരുടെ മര്‍ദ്ദനത്തിനും അപമാനത്തിനും ഇരയായിരുന്നു. നിരാഹാര സമരം കൂടി തുടങ്ങിയതോടെ ജയിലില്‍ നസീരിയുടെ നില ഗുരുതരമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കുടുംബത്തെ മരണ വിവരം വിളിച്ചറിയിക്കുകയായിരുന്നു. തടവിലായിരുന്ന ഇദ്ദേഹത്തിന് മതിയായ വൈദ്യസഹായം നല്കാന് പോലും അധികൃതര്‍ കൂട്ടാക്കിയില്ല.

Comments