ആലപ്പുഴ: വനിതാ മതില് വര്‍ഗീയ മതിലാണെന്ന മുസ്ലീം ലീഗ് നേതാവ് എം.കെ മുനീറിന്റെ പ്രസ്താവനയ്ക്കെതിരെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നവോത്ഥാന കാലഘട്ടത്തില്‍ ക്രിസ്ത്യന്‍-മുസ്ലീം സംഘടനകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇരു സമുദായങ്ങളില്‍ നിന്നുള്ളവരും നവോത്ഥാനത്തിന്റെ ഭാഗമായിരുന്നു. തന്നെ വിമര്‍ശിക്കുന്നവരാണ് ഏറ്റവും വലിയ വര്‍ഗീയത പറയുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഉപനേതാവ് മുനീറിനും വര്‍ഗീയതയെക്കുറിച്ച് പറയാന്‍ അവകാശമില്ല. ഉപനേതാവ് മുനീറിനും വര്‍ഗീയതയെക്കുറിച്ച് പറയാന്‍ അവകാശമില്ല. മുനീറിന്റെ പാര്‍ട്ടിയുടെ പേരില്‍ തന്നെ വര്‍ഗീയതയുണ്ട്. വനിതാ മതില് വിജയിക്കുമെന്ന് കണ്ടപ്പോഴുള്ള ജല്‍പ്പനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് നേതാവും മകനുമായ തുഷാര്‍ വെള്ളാപ്പള്ളി അടക്കം എല്ലാവരും വനിതാ മതിലില്‍ പങ്കെടുക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കില്‍ ആരായാലും എസ്.എന്‍.ഡി.പിക്ക് പുറത്ത് പോകേണ്ടി വരുമെന്ന് വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിനോട് എല്ലാ എസ്.എന്‍.ഡി.പി പ്രവര്‍ത്തകരും പങ്കെടുക്കും ഒരു മുന്നോക്ക നേതാവ് പറഞ്ഞാല്‍ മാത്രം വനിതാ മതിലില്‍ നിന്ന് മുന്നോക്ക വിഭാഗങ്ങള്‍ മാറിനില്‍ക്കില്ല. എസ്.എന്‍.ഡി.പിയുടെ എല്ലാ പ്രവര്‍ത്തകരും സംഘടനയുടെ സ്കൂള്‍, കോളജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവരും വനിതാ മതിലില്‍ പങ്കെടുക്കുമെന്നും എന്നാല്‍ ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.






