
ശബരിമല: ശബരിമല സന്ദര്‍ശനത്തിനായി ഇറങ്ങിത്തിരിച്ച യുവതികള്‍ക്ക് ബലം പ്രയോഗിച്ച് സംരക്ഷണ കൊടുക്കേണ്ടതില്ലെന്ന് പോലീസ് നിലപാട് എടുത്തതോടെ യുവതികളെ തിരിച്ചിറക്കി. ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി എന്ന ന്യായീകരണത്തിലാണ് യുവതികളെ പോലീസ് തിരിച്ചിറക്കുന്നത്. പലതവണ പ്രതിഷേധം ഉണ്ടായിട്ടും ശബരിമല ദര്‍ശനമെന്ന ദൗത്യവുമായി മുമ്പോട്ടുപോയ യുവതികള്‍ക്ക് ചന്ദ്രനന്ദന്‍ റോഡില്‍ വരെയേ എത്താനായുള്ളൂ. ഒരു മണിക്കൂര്‍ നീണ്ട അനിശ്ചിതതത്തിനൊടുവില് ഇരുവരുമായി പോലീസ് തിരിച്ചിറങ്ങി.
ശബരിമലയില കയറാന്‍ എത്തിയ കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവതികളില്‍ പെരിന്തല്മണ്ണക്കാരിയായ കനകദുര്ഗ്ഗയ്ക്കാണ് ശാരീരിക അസ്വാസ്ഥയം ഉണ്ടായത്. സന്നിധാനത്തിന് തൊട്ടടുത്ത് വരെഎത്തിയ ശേഷമാണ് കനത്ത പ്രതിഷേധം നേരിടേണ്ടി വന്നത്. ഒരു മണിക്കൂറോളം യുവതികളും പോലീസും പ്രതിഷേധക്കാരായ ഭക്തരും വഴിയില്‍ ഇരിക്കേണ്ടി വന്നു. ക്രമസമാധാന പ്രശ്നം കാരണം യുവതികളെ തിരിച്ചിറക്കുന്നു എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. വീണ്ടും കൊണ്ടുവരാമെന്ന് പോലീസ് നല്കിയ ഉറപ്പിന്മേലാണ് തിരിച്ചിറങ്ങുന്നത് എന്നാണ് കോഴിക്കോട് സ്വദേശികളായ ബിന്ദുവിന്റെ പ്രതികരണം. പോലീസിന്റെ നിര്‍ദേശ പ്രകാരമാണ് തിരിച്ചിറങ്ങുന്നതെന്നും ബിന്ദു പറഞ്ഞു.
തങ്ങളെ നിര്‍ബ്ബന്ധിച്ച ഇറക്കുകയായിരുന്നു എന്നുമാണ്. കനകദുര്‍ഗ്ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഇല്ലെന്നും ബിന്ദു വ്യക്തമാക്കി. ഇരുവരെയും ഗാര്‍ഡ് റൂമിലേക്കാണ് പോലീസ് ആദ്യം കൊണ്ടുപോയത്. യുവതികളുടെ പ്രതികരണം എടുക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ആക്രമണം ഉണ്ടായി. ന്യൂസ് 18 ക്യാമറാമാന്റെ കയ്യൊടിഞ്ഞു. റിപ്പോര്‍ട്ടര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. നേരത്തേ യുവതികളുമായി മലകയറിയ പോലീസിന് സമാധാനപരമായി തുടരുന്ന സന്നിധാനത്തിലെ അന്തരീക്ഷം തകര്‍ക്കേണ്ടതില്ല എന്നായിരുന്നു മുകളില്‍ നിന്നും കിട്ടിയ നിര്‍ദേശം. മണ്ലപൂജസമയത്ത് പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഒരു വിഭാഗം ഭക്തര്‍ പ്രകോപിതരാണെന്നും പോലീസിനോട് അധികൃതര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ബലം പ്രയോഗിക്കേണ്ട കാരമില്ലെന്നും ദേവസ്വംമന്ത്രിയും വ്യക്തമാക്കി.
എന്തുവന്നാലും വിടില്ലെന്ന നിലപാട് എടുത്ത് ഭക്തരും മുമ്പോട്ടു പോകുക തന്നെ ചെയ്യുമെന്ന് യുവതികളും നിലപാട് എടുത്തതോടെ ഇവരെ കടത്തിവിടാതെ ഭക്തര്‍ വഴിയില്‍ കസേരയും മറ്റുമിട്ട് ഇരുന്നു. യുവതികളും ചന്ദ്രാനന്ദന്‍ റോഡില്‍ ഇരുന്നു. പിന്നീട് പോലീസ് യുവതികളോട് തീരുമാനം മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നു. ഇതോടെ ചന്ദ്രാനന്ദന്‍ റോഡില്‍ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. ഇതിനൊപ്പം കൂടുതല്‍ പ്രതിഷേധക്കാര്‍ അങ്ങോട്ട് വരികയും കൂടി ചെയ്തതോടെ കാര്യങ്ങള്‍ പോലീസിന്റെ കയ്യില്‍ നിന്നും പോകുന്ന സ്ഥിതിയായി മാറുകയായിരുന്നു.
ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ യുവതികളുടെ സുരക്ഷ മുന്‍ നിര്‍ത്തി ദ്രുതകര്‍മ്മസേനയെ വിന്യസിപ്പിച്ചു. കുത്തിയിരുന്നു പ്രതിഷേധിക്കുന്ന അയ്യപ്പ ഭക്തന്മാരെ പോലീസ് എഴുന്നേല്‍പ്പിച്ചു മാറ്റി. പ്രതിഷേധ വേദിയിലേക്കു കൂടുതല്‍ ആള്ക്കാര് എത്തിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത കാനനപ്പാതയിലൂടെ നീങ്ങിയ ഇവരെ തടയാന്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നവരെ പോലീസ് എഴുന്നേല്‍പ്പിച്ചു മാറ്റിയാണ് യുവതികളെ മുന്നോട്ട് കടത്തിവിട്ടത്.
അതേസമയം ആചാരലംഘനം ഉണ്ടായാല്‍ നട അടച്ചിടണമെന്ന് തന്നെയാണ് പന്തളം കൊട്ടാരം തന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ സര്‍ക്കാര്‍ ഗൂഡാലോചന ഉണ്ടെന്ന ആരോപണം അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് തന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. സന്നിധാനത്തിന് എത്തുന്നതിന് തൊട്ടുമുമ്പായി വലിയ പ്രതിഷേധമാണ് യുവതികള്‍ നേരിടുന്നത്. അതേസമയം സന്നിധാനം സ്പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വലിയ സുരക്ഷിതത്വമാണ് ഇവര്‍ക്ക് നല്‍കുന്നത്.
മരക്കൂട്ടത്തും അപ്പാച്ചിമേട്ടിലും പ്രതിഷേധക്കാര്‍ സംഘടിച്ചെങ്കിലും പോലീസ് ഇവരെ മാറ്റി. അതേസമയം പല തവണ ചര്‍ച്ച നടത്തിയെങ്കിലും മുമ്പോട്ട് തന്നെ പോകുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഇരുവരും. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയാണ് കനകദുര്‍ഗ്ഗ. രണ്ടു പേര്‍ക്കും 45 വയസ്സില്‍ താഴെയാണ് പ്രായം. അതിനിടയില്‍ ബിന്ദുവിന്റെ കൊയിലാണ്ടിയിലെ വീടിന് മുന്നിലും പെരിന്തല്‍മണ്ണയിലെ കനകദുര്‍ഗ്ഗയുടെ വീടിന് മുന്നിലാണ് നാമജപപ്രതിഷേധം നടക്കുന്നുണ്ട്. ലീഗല്‍ സ്റ്റഡീസിലെ പ്രൊഫസറാണ് ബിന്ദു. സിവില്‍ സപ്ളൈസിലെ ജീവനക്കാരിയാണ് ബിന്ദു.






