
തിരുവനന്തപുരം: വനിതാ മതിലുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയാണെന്ന വാദവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നതായി പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചന ആണെന്നാണ് മന്ത്രിയുടെ വാദം.
നിര്‍ബന്ധിച്ച് പണം വാങ്ങിച്ചെന്ന് പറയാന്‍ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സ്ത്രീകളെ നിര്‍ബന്ധിച്ചെന്ന് സിപിഎം ഇന്നലെ ആരോപിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് കടകംപള്ളിയുടെ ആരോപണം. മന്ത്രി ജി. സുധാകരനും പ്രതിപക്ഷത്തിന്റെ ആരോപണം നിഷേധിച്ചു.
നിര്‍ബന്ധിത പണപ്പിരിവും ഭീഷണിയും പാലക്കാട് മാത്രമല്ല, വ്യാപകമായി നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെന്ന പേരില്‍ പ്രശ്നത്തെ ചെറുതാക്കേണ്ടെന്നും ഭീഷണിയും പിരിവും വ്യാപകമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.






