
ന്യുഡല്‍ഹി/ശ്രീനഗര്‍: ശൈത്യകാലം പിടിമുറുക്കിയതോടെ ഡല്‍ഹിയും കശ്മീരും തണുത്തുവിറയ്ക്കുന്നു. കശ്മീര്‍ താഴ്വരയില് കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത് മൈനസ് 21.1 ഡിഗ്രി സെല്‍ഷ്യസ് ആണ്. ദ്രാസിലാണ് ഏറ്റവും കുറഞ്ഞ താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് ജമ്മു കശ്മീരിലെ ഏറ്റവും തണുപ്പേറിയ നഗരമാണ് ദ്രാസ്.
ലേയില്‍ മൈനസ് 17.5 ഡിഗ്രിയും കാര്‍ഗില്‍ മൈനസ് 16.7 ഡിഗ്രിലും ആണ് കുറഞ്ഞ താപനില. ശ്രീനഗറില്‍ മൈനസ് 7.2 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. പഹല്‍ഗാം മൈനസ് 8.3 ഡിഗ്രി, ഗുല്‍മാര്‍ഗില്‍ മൈനസ് 7 ഡിഗ്രിയുമാണ് താപനില. ജമ്മുവില്‍ 3.1 ഡിഗ്രിയും കത്രയില്‍ നാലു ഡിഗ്രിയും ബട്ടോട്ടെയില് ഒരു ഡിഗ്രിയും സെല്‍ഷ്യല്‍ രേഖപ്പെടുത്തി. ബന്നിഹാള് (3.7 ഡിഗ്രി), ഭന്ദേര്വ(മൈനസ് 1.5 ഡിഗ്രി) എന്നിങ്ങനെയാണ് കുറഞ്ഞ താപനില.






