
മീറട്ട്: കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ സമവായത്തിന് സമ്മതിക്കാഞ്ഞതിനെ തുടര്‍ന്ന് പ്രതികളില്‍ ഒരാള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. യുവതിയെ മൂന്ന് പേര്‍ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുടുംബവുമായി പ്രതികള്‍ സമവായ ചര്‍ച്ചയ്ക്ക് ശ്രമിച്ചു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. തുടര്‍ന്ന് പ്രതികളില്‍ ഒരാള്‍ മണ്ണെണ്ണ ഒഴിച്ച് തീവെയ്ക്കുകയയിരുന്നെന്ന് യുവതി പറയുന്നു. ദേഹമാസകലം പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേലസമയം പ്രതികള്‍ തീകൊളുത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പാല് തിളപ്പിക്കുന്നതിനിടെ യുവതിയുടെ സാരിയില്‍ തീപിടിച്ചെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് പോലീസ് പറയുന്നത്. ഇക്കാര്യം യുവതിയുടെ ഭര്‍ത്താവ് വെളിപ്പെടുത്തിയെന്നും, അതിന്റെ വീഡിയോ തങ്ങളുടെ കൈവശം ഉണ്ടെന്നും പോലീസ് പറയുന്നു.
എന്നാല്‍ പ്രതികളാണ് തന്നെ അപകടപ്പെടുത്തിയതെന്ന വാക്കില്‍ ഉറച്ച് നില്‍ക്കുകയാണ് യുവതി. ഒന്നര മാസം മുമ്പ് മൂന്ന് പേര് ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നും ഭര്‍ത്താവിനെ സമവായ ചര്‍ച്ചയ്ക്ക് പ്രതികള്‍ നിര്‍ബന്ധിച്ചു. എന്നാല്‍ താന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് പ്രതികളില്‍ ഒരാള്‍ തന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് യുവതി പറയുന്നു.






