
ന്യുഡല്‍ഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മഹാസഖ്യമെന്ന മഹാഗത്ബന്ധനില്‍ ഭാഗമാകാന്‍ താനില്ലെന്ന് ഒഡീഷ മുഖ്യമന്ത്രിയും ബി.ജെ.ഡി അധ്യക്ഷനുമായ നവീന്‍ പട്നായിക്. പാര്‍ട്ടിയുടെ നയമനുസരിച്ച് ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും സമദൂരം പാലിക്കുമെന്നും പട്നായിക് വ്യക്തമാക്കിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഇന്നലെ ബി.ജെ.ഡി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ മഹാസഖ്യത്തില്‍ ചേര്‍ന്നതിനെ കുറിച്ച് ആലോചിക്കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു പട്നായിക് പറഞ്ഞത്. നെല്ലിന് കുറഞ്ഞ താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബി.ജെ.ഡിയുടെ പ്രതിഷേധം. 2014ലെ പ്രകടന പത്രികയില്‍ നല്കിയ ഉറപ്പുകള്‍ പാലിക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
2000-2009 വര്‍ഷത്തില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ബിജെഡി പിന്നീട് ഇരുമുന്നണികളോടും സമദൂര സിദ്ധാന്തമാണ് പാലിച്ചിരുന്നത്. മഹാസഖ്യത്തെ കുറിച്ച് ആലോചിക്കണമെന്ന പട്നായികിന്റെ പരാമര്‍ശനം പ്രദേശിക കക്ഷികളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് നേരിടാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കിയിരുന്നു.






