
ദുബായ്: ഏഷ്യന്‍ കപ്പിലെ ആദ്യ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ രണ്ടാം അങ്കത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് പിന്തുണ അഭ്യര്‍ത്ഥിച്ച് നായകന് സുനില്‍ ഛേത്രി. യുഎഇ യ്ക്കെതിരെ രണ്ടാം മത്സരത്തിന് തയാറെടുക്കവേയാണ് ഛേത്രിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തത്.
.@chetrisunil11 has a special message for all football fans in India 🙌🏻💙#BackTheBlue #AsianDream #IndianFootball #BlueTigers pic.twitter.com/A7l4cYFwz9
— Indian Football Team (@IndianFootball) January 7, 2019
നേരത്തേയും ഇത്തരത്തില്‍ വീഡിയോ സന്ദേശത്തിലൂടെ ആരാധക പിന്തുണ ഛേത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ചോളൂ, എന്നാല്‍ ദയവായി മത്സരങ്ങള്‍ കാണുക എന്ന് അഭ്യര്‍ത്ഥനയുമായി ഇന്ത്യ വേദിയായ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനിടെ എത്തിയിരുന്നു. ചൈനീസ് തായ്പേയ്ക്കെതിരെ ഇന്ത്യയുടെ മത്സരം കാണാന്‍ വെറും 2569 പേര് മാത്രമാണ് സ്റ്റേഡിയത്തിലെത്തിയത്. ഇതേതുടര്‍ന്നാണ് ഛേത്രി അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്.






