ന്യൂഡല്‍ഹി: സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് തിരിച്ചടി. അഴിമതിക്കേസില്‍ തനിക്കെതിരായ എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാകേഷ് അസ്താന നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അസ്താനയ്ക്കെതിരായ അഴിമതിക്കേസില്‍ പത്ത് ആഴ്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സി.ബി.ഐയില്‍ നിന്ന് പുറത്താക്കപ്പെട്ട ഡയറക്ടര്‍ അലോക് വര്‍മ്മയുടെ വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് അഴിമതിക്കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതെന്ന ആരോപണം ഉന്നയിച്ചാണ് അസ്താന കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ വാദം കോടതി തള്ളി. ജസ്റ്റിസ് നജ്മി വാസിരിയാണ് വിധി പ്രസ്താവിച്ചത്.
അസ്താന, അലോക് വര്‍മ്മ, ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ് ദേവേന്ദര്‍ കുമാര്‍, ഇടനിലക്കാരന് മനോജ് പ്രസാദ് എന്നിവരുശട വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇറച്ചി വ്യവസായി മോയിന്‍ ഖുറേഷിക്കെതിരായ കേസില്‍ ഇരുവരും അഴിമതി നടത്തി എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളിലാണ് അസ്താനയ്ക്കെതിരായ കേസ്.
ഇതേ കേസിന്റെ പേരില്‍ തമ്മിലടി രൂക്ഷമായതോടെ രാകേഷ് അസ്താനയേയും അലോക് വര്‍മ്മയേയും കഴിഞ്ഞ ഒക്ടോബറില്‍ നിര്‍ബന്ധിത അവധിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് ഇടക്കാല ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചു. തന്നെ പുറത്താക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ അസ്താന സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സ്ഥാനത്ത് തിരിച്ചെത്തിയെങ്കിലും 48 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. എഫ്.ഐ.ആര് നിലനില്‍ക്കുമെന്ന് കോടതി വിധിച്ചതോടെ അസ്താനയ്ക്കും സി.ബി.ഐയിലേക്കുള്ള തിരിച്ചുവരവ് ദുഷ്കരമാകും.






