
സിഡ്നി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഇന്നേവരെ ഡി.ആര്.എസ് ഉപയോഗിച്ച് തെറ്റുപറ്റിയ ചരിത്രം ഇല്ല. പക്ഷേ ധോണിയ്ക്കും പറ്റാം അബദ്ധമെന്ന് തെളിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയയ്ക്കെതിരെയാണ് സംഭവം.
ഉസ്മാന് ഖ്വാജയ്ക്കെതിരെ 11-ാം ഓവറില്‍ ഷമി എറിഞ്ഞ പന്തിലായിരുന്നു ധോണിയെയും ആശയക്കുഴപ്പത്തിലാക്കിയ വിക്കറ്റ് പിറന്നത്. വിക്കറ്റെന്ന് മനസ്സിലാക്കി ഉടന്‍ തന്നെ ഷമി അപ്പീല്‍ ചെയ്തെങ്കിലും അംപയര്‍ വിക്കറ്റ് നല്‍കിയില്ല. തുടര്‍ന്ന് ധോണിയോട് ഡി.ആര്.എസ് എടുക്കട്ടെയെന്ന് കോഹ്ലിയും ഷമിയും ചോദിച്ചു, പക്ഷേ ധോണിയ്ക്കു തൃപ്തി തോന്നാത്തതിനാല്‍ തീരുമാനമെടുക്കാന്‍ വിസ്സമതം പ്രകടിപ്പിക്കുകയായിരുന്നു.
റിപ്ലേകളില്‍ വിക്ക്റ്റായെന്ന് അവസാനമാണ് മനസ്സിലായത്. ഒടുവില്‍ ധോണിയ്ക്കു പറ്റിയത് അബദ്ധമാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ഖ്വാജയുടെ പിന്നീട് നടന്ന ബാറ്റിംഗ്. 81പന്തില്‍ 59 റണ്‍സ് ഓസീസിനു വേണ്ടി കൂട്ടിച്ചേര്‍ത്തതിനു വേണ്ടിയാണ് ക്രീസ് ഖ്വാജ ക്രീസ് വിട്ടത്.



