ഡര്‍ബണ്‍: രണ്ടാം ട്രന്റി20 ക്രിക്കറ്റ് മത്സരത്തിലും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട് ഇന്ത്യന്‍ വനിതാ ടീം. എട്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ വനിതകളെ പരാജയപ്പെടുത്തിയത്. 148 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ പെണ്‍കരുത്ത് 17 പന്ത് ബാക്കി നില്‍ക്കെ വിജയതീരമണഞ്ഞു. കഴിഞ്ഞ 17-ന് നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക 6 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്‌ചിത 20 ഓവറില്‍ 147 റണ്‍സ് എടുത്തു. 38 പന്തില്‍ 57 റണ്‍സ് എടുത്ത ഷഫാലി വെര്‍മയും, 31 പന്തില്‍ 28 റണ്‍സ് എടുത്ത അനുഷ്‌ക ശര്‍മയും ഒഴികെ ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും തിളങ്ങാന്‍ കഴിയാതെ വന്നതാണ് ചെറിയ സ്‌കോറില്‍ ഇന്ത്യ ഒതുങ്ങിയത്. സൗത്ത് ആഫ്രിക്കയ്‌ക്കു വേണ്ടി തുമി ശെഖുഖുനെയും ക്ലോ ട്രയോണും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്‌ക്കു വേണ്ടി ക്യാപ്‌റ്റന്‍ ലൗറ വോള്‍വര്‍ഡ് (54), സണ്‍ ലുസ് (57) എന്നിവര്‍ അനായാസേന വിജയ തീരമടുപ്പിച്ചു. ഇവരുടെ വിക്ക്‌റ്റ് നഷ്‌ടമായ ശേഷം തഴ്‌മിന്‍ ബ്രിറ്റ്‌സ് (20), അനീറി ഡെര്‍ക്‌സണ്‍ (12) എന്നിവര്‍ വലിയ തകരാറുകള്‍ ഏല്‍ക്കാതെ ദക്ഷിണാഫ്രിക്കയെ വിജയിപ്പിച്ചു. ബുധനാഴ്‌ചയാണ് പരമ്പരയിലെ മൂന്നാം മത്സരം.



