റിയാദ്: ഫുട്‌ബോള്‍ ലോകകപ്പിനു ദിവസങ്ങള്‍ ശേഷിക്കെ കോച്ചിനെ പുറത്താക്കി സൗദി അറേബ്യ. സൗദിക്ക് രണ്ടുതവണ ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത പരിശീലകനായ ഫ്രഞ്ച് പരിശീലകന്‍ ഹെര്‍വ് റിനാര്‍ഡിനാണ് ജോലി തെറിച്ചത്.
2024 ഒടുവിലാണ് രണ്ടാം തവണയും അദ്ദേഹം സൗദി കോച്ചായത്. ഖത്തര്‍ ലോകകപ്പിലും റിനാര്‍ഡായിരുന്നു പരിശീലകന്‍. അര്‍ജന്റീനയെ സൗദി ഗ്രൂപ്പ് മത്സരത്തില്‍ അട്ടിമറിച്ചിരുന്നു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സൗദി അന്ന് അര്‍ജന്റീനയെ കീഴടക്കിയത്. സൗദിക്കെതിരായ ആദ്യ മത്സരം തോറ്റെങ്കിലും വന്‍ തിരിച്ചുവരവ് നടത്തിയ അര്‍ജന്റീന ലോകകപ്പുമായിട്ടാണ് നാട്ടിലേക്ക് വിമാനം കയറിയത്.
2026 ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലാണ് സൗദി. സ്‌പെയിന്‍, കേപ് വെര്‍ഡി, യുറഗ്വായ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 16-ന് യുറഗ്വായ്‌ക്കെതിരേയാണ് ആദ്യ മത്സരം. റിനാര്‍ഡിന് പകരം മുന്‍ ഗ്രീക്ക് താരം ജോര്‍ജിയസ് ഡോണിസ് ടീമിന്റെ ചുമതലയേല്‍ക്കുമെന്നാണ് സൂചന.



