സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു ചെയ്ത ബൗളിങ്ങ് ആക്ഷന്‍ വിവാദമാകുന്നു. സിഡ്നിയിലെ ആദ്യ ഏകദിനത്തില്‍ റായിഡു ഷമിയ്ക്കു പകരമാണ് ബൗളിങ്ങിനെത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് റായിഡു പന്തെറിഞ്ഞത്. അസ്വസ്ഥതയെ തുടര്‍ന്ന് മുഹമ്മദ് ഷമി ഗ്രൗണ്ട് വിട്ടതോടെയാണ് പകരക്കാരനായി റായിഡുവിന് നറുക്ക് വീണത്.
ഓസീസിനെതിരെ 22-ാം ഓവറിലാണ് വലംകൈയ്യന്‍ ഓഫ് ബ്രേക്ക് സ്പിന്നറായി റായിഡു എത്തിയത്. ഉസ്മാന് ഖ്വാജയും ഷോണ്‍ മാര്‍ഷുമായിരുന്നു റായിഡുവിന്റെ ബോളിങ് നേരിട്ടത്. റായിഡു എറിഞ്ഞ ആദ്യ ഓവറില്‍ നിന്നും വെറും മൂന്ന് റണ്‍ മാത്രമാണ് വഴങ്ങിയത്. ആരാധകര്‍ ഒട്ടും മടിക്കാതെ തന്നെ റായിഡുവിന്റെ ബോളിങ് ആക്ഷനെതിരെ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു.

ആകെ രണ്ട് ഓവര്‍ മാത്രം ചെയ്ത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ ഐ.സി.സി ഇന്ത്യന്‍ ടീം മാനേജുമെന്റിനും റായിഡുവിന്റെ ബൗളിങ്ങ് ആക്ഷനെക്കുറിച്ചുള്ള ആശയക്കുഴപ്പം പരിഹരിഹരിക്കുന്നതിനായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നടപടിയെടുക്കുന്നതിനു മുന്‍പായി പതിനാലു ദിവസം റായിഡുവിനെ ടെസ്റ്റിനു വിധേയനാക്കും. ഇതിനു ശേഷമാകും ഐസിസിയുടെ നടപടി.

Comments