
ഹാമിള്ട്ടന്: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. 22 ഓവറില്‍ 55ന് എട്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 16 റണ്‍ നേടിയ ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സേ്കാറര്‍. ട്രെന്‍ഡ് ബോള്‍ട്ട് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഗ്രാന്ഡഹോം മൂന്ന് വിക്കറ്റും നേടി.
13 റണ്‍ നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ ഏഴ് റണ്‍ നേടിയ നായകന് രോഹിത് ശര്‍മയും പുറത്തായി. റണ്‍സ് ഒന്നും നേടാതെ റായിഡുവും ദിനേശ് കാര്‍ത്തിക്കും പവലിയനില്‍ മടങ്ങിയെത്തി. ഓപ്പണര്‍മാരെ മടക്കി ഇന്ത്യക്ക് ആദ്യ പ്രഹരം നല്‍കിയത് ട്രെന്‍ഡ് ബോള്‍ട്ടാണ്.
ധവാനെ ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍, 200-ാം മല്‍സരത്തിനിറങ്ങിയ രോഹിതിനെ ബോള്‍ട്ട് സ്വന്തം ബൗളിംഗില്‍ പിടികൂടുകയായിരുന്നു. ഇതോടെ 23 റണ്‍സിന് രണ്ട് വിക്കറ്റെന്ന നിലയിലായി ഇന്ത്യ. എന്നാല്‍ പിന്നീടെത്തിയ റായിഡുവിനെയും ദിനേഷ് കാര്‍ത്തികിനെയും റണ്ണെടുക്കുംമുമ്പ് ഗ്രാന്‍ഡ്ഹോമും പുറത്താക്കി.
പിന്നാലെ അരങ്ങേറ്റം കുറിച്ച ഗില്ലിനെയും ഒരു റണ്‍സെടുത്ത കേദാര്‍ ജാദവിനെയും പുറത്താക്കി ഇന്ത്യയെ ബോള്‍ട്ട് വീണ്ടും ഞെട്ടിച്ചു. പിന്നീട് പാണ്ഡ്യയെ ബോള്‍ട്ടും ഭുവനേശ്വര്‍ കുമാരിനെ ഗ്രാന്ഡഹോമും പുറത്താക്കി.






