തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപങ്ങള്‍ക്ക് അംഗീകാരം നല്കാന് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. ഇനി സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. അപേക്ഷിച്ചാല്‍ 30 ദിവസത്തിനകം അനുമതി നല്‍കുന്നതാണ് പുതിയ സംവിധാനം. കെ-സ്വിഫ്റ്റ് കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ട്രാന്‍സ്പരന്റ് €ിയറന്‍സ് എന്നാണ് ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പേര്.
സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ തയ്യാറായി രംഗത്ത് വരുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ ലഘൂകരിക്കാനുമാണ് ഓണ്‍ലൈന്‍ സംവിധാനം. അസന്‍ഡ് കേരള 2019 പരിപാടിയുടെ ഭാഗമായാണ് കെ-സ്വിഫ്റ്റ് സോഫ്റ്റ്വെയര് അവതരിപ്പിച്ചത്. സംരംഭകര്‍ക്കെതിരായ ഉദ്യോഗസ്ഥ നിലപാട് മാറ്റണമെന്ന് സോഫ്റ്റ്വെയറിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വില്ലേജ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള ഭരണ സംവിധാനങ്ങളില്‍ നിന്ന് ആവശ്യമുള്ള മുഴുവന്‍ അനുമതികളും 30 ദിവസത്തിനകം നല്കാന് ലക്ഷ്യമിട്ടാണ് സോഫ്റ്റ്വെയര് രൂപീകരിച്ചിരിക്കുന്നത്.
കേരളം ഉപഭോക്തൃ സംസ്ഥാനമാണ്. കേരളത്തിന് ആവശ്യമുള്ള ഭൂരിഭാഗം ഉല്‍പ്പന്നങ്ങളും പുറത്തുനിന്നുമാണ് വാങ്ങുന്നത്. ഈ സ്ഥിതി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൈട്രോ, സ്മോള്‍, മീഡിയം സംരംഭങ്ങളെല്ലാം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിലൂടെ ഈ വര്‍ഷം 50,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.






