
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആര്‍എസ്എസ് മുന്നോട്ടുവെച്ച കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പേര് ബിജെപി തള്ളി. കോണ്‍ഗ്രസിനായി ശശിതരൂര്‍ മത്സരിക്കുന്ന തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് മുന്‍ സംസ്ഥാന അദ്ധ്യക്ഷനും മിസോറം ഗവര്‍ണ്ണറുമായ കുമ്മനം രാജശേഖരന് തന്നെ. കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരിക്കുന്ന പട്ടികയില്‍ കുമ്മനത്തിന് തൊട്ടുപിന്നിലായി സാധ്യത കല്‍പ്പിക്കപ്പെടുന്നത് സുരേഷ്ഗോപിക്കും.
സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയും കെ. സുരേന്ദ്രനുമാണ് സബ്സ്റ്റിറ്റിയൂട്ടുകളായി ബഞ്ചിലുള്ളത്. നിര്‍മ്മലാ സീതാരാമനൊപ്പം ആര്‍എസ്എസ് പട്ടികയില്‍ ഉണ്ടായിരുന്ന നടന് മോഹന്‍ലാലിനെയും ഒഴിവാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് കുമ്മനത്തിനാണ് സാധ്യത കൂടുതലെന്ന കണ്ടെത്തലാണ് ആര്‍എസ്എസ് നിര്‍ദേശം തള്ളാന്‍ കാരണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയത് തിരുവനന്തപുരത്തെ ചില നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകളുടെ കുറവ് മൂലമായിരുന്നു.എന്നാല്‍ ആ മണ്ഡലങ്ങളിലും കുമ്മനത്തിന് ജനപിന്തുണ ഉണ്ടെന്നാണ് വിലയിരുത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ കുമ്മനം രണ്ടാം സ്ഥാനത്തായിരുന്നു. ഈ ഘടകങ്ങള്‍ കുമ്മനത്തിന് വിജയപ്രതീക്ഷയേറ്റുകയും ചെയ്യുന്നുണ്ട്. തിരുവന്തപുരത്ത് മത്സരിക്കാനായില്ലെങ്കില്‍ സുരേഷ് ഗോപിക്ക് കൊല്ലത്ത് മത്സരിക്കാനായേക്കും. കൊല്ലത്തും സുരേഷ്ഗോപിയുടെ പേരുണ്ട്. പാര്‍ട്ടിക്ക് വിജയമുറപ്പുള്ള എ പ്ളസ് മണ്ഡലങ്ങളിലാണ് തിരുവനന്തപുരം ഉള്‍പ്പെടുന്നത്. പത്തനംതിട്ടയും പാലക്കാടുമാണ് ഈ കാറ്റഗറിയിലുള്ള മറ്റ് മണ്ഡലങ്ങള്‍.
തിരുവനന്തപുരം മണ്ഢലത്തില്‍ സൂപ്പര്‍താരത്തിനു പിറകേനടന്ന സംസ്ഥാന നേതൃത്വത്തിന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കിക്കൊണ്ട് പി പിമുകുന്ദന്‍ അവതരിച്ചതിനെത്തുടര്‍ന്ന് കുമ്മനം രാജശേഖരന് പട്ടികയില്‍ മുന്‍ഗണന കിട്ടിയത്. ബിജെപി മുന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി പി മുകുന്ദന് കുമ്മനത്തിനുവേണ്ടിയാണ് പടപ്പുറപ്പാടിനൊരുങ്ങിയതെന്ന കാര്യം സ്ഥിരീകരിച്ച് സംസ്ഥാനത്തെ 20 നിയോജകമണ്ഢലങ്ങളിലെയും മൂന്ന് പേരടങ്ങുന്ന സ്ഥാനാര്‍ഥി പട്ടിക ബി ജെ പി സംസ്ഥാന സമിതി ഇന്നലെ കേന്ദ്രനേതൃത്വത്തിനയച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവയാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്. ഈ കാറ്റഗറിയിലെ മണ്ഡലങ്ങളില്‍ മൂന്നിലേറെ പേരുകളാണ് പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണ് ആദ്യ പരിഗണനയെങ്കിലും മിസോറാം ഗവര്‍ണറായ അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചെത്താന്‍ തയ്യാറാകുമോയെന്നതിനെ അനുസരിച്ചിരിക്കും മറ്റുള്ളവരുടെ സാധ്യത. കുമ്മനം വരാന്‍ തയ്യാറായില്ലെങ്കില്‍ സുരേഷ്ഗോപിക്കാകും നറുക്ക്. അതും കഴിഞ്ഞേ പിഎസ് ശ്രീധരന് പിള്ളയേ പരിഗണിക്കു.






