ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പതിച്ച ബിജെപിയുടെ പോസ്റ്ററില്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ താക്കീതുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദേശം നല്കി.
പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനു ശേഷം ഇത്തരം പ്രചരണങ്ങള്‍ അനുവദിക്കില്ലെന്ന് കമ്മീഷന് വ്യക്തമാക്കി. പുല്‍വാമ ആക്രമണത്തിന് ഇന്ത്യ നല്കിയ തിരിച്ചടിയ്ക്കു പിന്നാലെ ഇന്ത്യന്‍ വ്യോമതിര്‍ത്തി ലംഘിച്ച പാക്ക് സേനയെ തുരത്തുന്നതിനിടെയാണ് വിങ് കമാന്‍ഡര്‍ മിഗ്-21 ബൈസണ്‍ വിമാനം തകര്‍ന്നു വീണ് പാക്ക് കസ്റ്റഡിയിലായത്. മൂന്നു ദിവസങ്ങള്‍ക്കു ശേഷം പാക്കിസ്താന് അഭിനന്ദന് വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. വീരപുത്രനായി അഭിനന്ദന് വര്‍ധമാനെ രാജ്യം വാഴ്ത്തുന്നതിനിടെയാണ് പ്രചരണത്തിനായി ബിജെപി പോസ്റ്ററില്‍ വിങ് കമാന്‍ഡര്‍ പ്രത്യക്ഷപ്പെട്ടത്. നരേന്ദ്ര മോഡി, അമിത്ഷാ ഇവര്‍ക്കൊപ്പം സ്ഥാനാര്‍ത്ഥികളുടെ ചിത്രത്തിനൊപ്പമാണ് അഭിനന്ദന്റെയും ചിത്രം ചേര്‍ത്ത പോസ്റ്റര്‍ ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ ട്വിറ്ററിലും വന്‍ രോഷം ഉയര്‍ന്നിരുന്നു.

Comments