
ദുബായ് : ലോകത്തെ ഏറ്റവും വിലയുള്ള പെര്‍ഫ്യൂം ദുബായിൽ . "ശുമുഖ് "എന്ന നാമകരണം ചെയ്തിട്ടുള്ള ഈ പെര്‍ഫ്യൂമിന്റെ വില 4.752 ദശലക്ഷം ദിര്‍ഹം ആണ് . 94 സുഗന്ധ ദ്രവ്യ കൂട്ടുകള്‍ മൂന്ന് വർഷം കൊണ്ട് പരീക്ഷിച്ച ശേഷമാണ് ഈ പെര്‍ഫ്യൂം വികസിപ്പിച്ചെടുത്തിട്ടുള്ളത് .
എന്നാല്‍ ഇത് വാങ്ങുമ്പോള്‍ പെര്‍ഫ്യൂം മാത്രമല്ല കിട്ടുക. 3500 തിളങ്ങുന്ന രത്നങ്ങള്‍, മുത്തുകള്‍, രണ്ട് കിലോയോളം 18 കാരറ്റ് സ്വര്‍ണം, അഞ്ച് കിലോ ശുദ്ധ വെള്ളി എന്നിവയൊക്കെ അടങ്ങിയ വലിയൊരു പാക്കറ്റാണ് ഈ പെര്‍ഫ്യൂം പാക്കറ്റ്. വില കൂടാന്‍ കാരനം ഇനി പറയേണ്ടതില്ലല്ലോ ? ഏറ്റവും മികച്ച പ്രകൃതിദത്ത വസ്തുക്കള്‍ കൊണ്ടാണ് പെര്‍ഫ്യൂം നിര്‍മിച്ചിരിക്കുന്നതെന്നും ഒരു പ്രാവശ്യം പൂശിയാല്‍ 30 ദിവസം വരെ സുഗന്ധം നിലനില്‍ക്കുമെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത് .






