
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് നടന്ന കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തില്‍ വികാരധീനനായി ഹൈബി. തന്റെ ജീവിതാനുഭവങ്ങള്‍ ഹൈബി തുറന്ന് പറഞ്ഞത് നിറ കണ്ണുകളോടെയായിരുന്നു.
അച്ഛനെയും അമ്മയെയും ചെറുപ്പത്തില്‍ തന്നെ നഷ്ടപ്പെട്ട തനിക്ക് കോണ്‍ഗ്രസ് പാര്‍ട്ടി നല്കിയ സഹായ സഹകരണങ്ങള്‍ ഹൈബി എണ്ണിയെണ്ണി പറഞ്ഞു. മറ്റെല്ലാവരേക്കാളും പാര്‍ട്ടിയോട് താന്‍ കൂടുതല്‍ കടപ്പെട്ടിരിക്കുന്നു. നാല് വയസുള്ളപ്പോഴാണ് അമ്മയെ നഷ്ടമായത്. 19-ാം വയസ്സില്‍ പാര്‍ട്ടി പ്രവര്‍ത്തകനും മുന്‍ എംപിയുമായിരുന്ന അച്ഛന് ജോര്‍ജ് ഈഡനും ഓര്‍മ്മയായി. ഈ സമയങ്ങളില്‍ തനിക്കും സഹോദരിക്കും എല്ലാവിധ പിന്തുണയും നല്‍കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നെന്ന് ഹൈബി ഈഡന് ഓര്‍മിക്കുന്നു.
അച്ഛന് മരിച്ച് ഒറ്റയ്ക്കായ തനിക്ക് അഞ്ചുലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. ഭവനവായ്പയുടെ കുടിശ്ശികയായിരുന്നു ഇത്. അന്നത്തെ ജില്ലാ പ്രസിഡന്റ് കെ പി ധനപാലന് 10 ലക്ഷം രൂപയാണ് സഹായധനമായി കൈമാറിയത്. അക്കാലത്ത് പാര്‍ട്ടിക്ക് ഇത്തരം കീഴ്വഴക്കങ്ങള് ഉണ്ടായിരുന്നില്ല. കോണ്‍്ഗ്രസ് പിരിച്ചുതന്ന ഈ പത്തുലക്ഷം രൂപയില്‍ നിന്നുളള പലിശ കൊണ്ടാണ് അന്ന് തന്റെ കുടുംബം കഴിഞ്ഞിരുന്നത്.- ഹൈബി പറഞ്ഞു.
സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈബി ഈഡന് ആദ്യം എത്തിയത് പൊറ്റക്കുഴി പളളി സെമിത്തേരിയിലെ പിതാവിന്റെ കല്ലറയ്ക്ക് മുന്നിലാണ്.






