
തമിഴ് നടന് ആര്യയുടേയും നടി സയേഷയുടെയും വിവാഹം മാര്‍ച്ച് 10 ന് ഹൈദരാബാദില്‍ വച്ചായിരുന്നു നടന്നത്. നിരവധി വിവാദങ്ങളിലൂടെ കടന്നു പോയ ശേഷമാണ് ആര്യയുടെ വിവാഹം നടന്നത്. വധുവിനെ കണ്ടെത്താന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോയില്‍ നിന്ന് ആര്യ ഒരു പെണ്‍കുട്ടിയെയും തിരഞ്ഞെടുത്തിരുന്നില്ല. ഇത് പ്രതിഷേധത്തിന് കാരണവുമായിരുന്നു. തുടര്‍ന്നായിരുന്നു ആര്യ-സയേഷ വിവാഹം.
വിവാഹശേഷം ആരാധകര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത് സയേഷയുടെ സിനിമ ജീവിതത്തെ കുറിച്ചാണ്. 21 കാരിയായ സയേഷ വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായതോടെ താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. 'എന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്. അഭിനയം തുടരണോ അതോ അവസാനിപ്പിക്കണോ എന്നതും എന്റെ വിഷയം. സിനിമയില്‍ തുടരാനാണ് എന്റെ തീരുമാനം. ജ്യോതിക, സാമന്ത തുടങ്ങിയവരാണ് എനിക്ക് പ്രചോദനം നല്‍കുന്നത്. വിവാഹം നമ്മുടെ ആഗ്രഹങ്ങള്‍ക്ക് തടസ്സമല്ല. ആര്യയുടെ ശക്തമായ പിന്തുണയും എനിക്കുണ്ട്'- സയേഷ പറഞ്ഞു.
ഗജനികാന്ത് എന്ന സിനിമയിലാണ് ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യ-മോഹന്‍ലാല്‍ ചിത്രം കാപ്പാനിലും ഇവര്‍ ഇവര്‍ വേഷമിടുന്നു. കാപ്പാന് ശേഷം രണ്ട് തെലുങ്കു ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സയേഷ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.






