More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ചോദിക്കുക,വിശ്വസിക്കുക,പ്രപഞ്ചം നിങ്ങൾ ഒരിക്കലും സങ്കൽപ്പിക്കാത്ത വിധത്തിൽ കേൾക്കും...’രജനി-കമല്‍ ടീമിനൊപ്പം ചേരുന്ന സന്തോഷം പങ്കിട്ട് സിമ്രന്‍

Authored by Web Desk | Last updated: 25 Jun 2026, 9:43 PM | 4 min read

Print
Simran about acting with rajanikanth in kamal hassan production (Image Source: Instagram)
Simran about acting with rajanikanth in kamal hassan production (Image Source: Instagram)
ഒരു കാലത്ത് സൗത്ത് ഇന്ത്യയില്‍ തിളങ്ങി നിന്ന താരമാണ് സിമ്രന്‍. 1995ല്‍ സനം ഹര്‍ജയ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്തേക്ക് കടന്നുവന്നതെങ്കിലും പിന്നീട് കൂടുതല്‍ തിളങ്ങിയത് തമിഴിലും തെലുങ്കിലും കന്നഡത്തിലുമാണ്. മിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി ശക്തമായ കഥാപാത്രങ്ങള്‍ സിമ്രന്‍ അവതരിപ്പിച്ചു. അഭിനയമികവു കൊണ്ടും ചടുലനൃത്തം കൊണ്ടും അഴകളവുകള്‍ കൊണ്ടും സിമ്രന്‍ ഒരു ​ബ്യൂട്ടി ക്വീനായി അക്കാലത്ത് തിളങ്ങിയിട്ടുണ്ട്.

മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് താരം മലയാളത്തില്‍ അഭിനയിച്ചത്. ഒറ്റ മലയാള സിനിമയില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും ഇന്നും അതിലെ ഗാനങ്ങളിലൂടെ ടൈംലെസ് ബ്യൂട്ടിയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. വര്‍ഷങ്ങള്‍ക്കിപ്പുറം താരത്തിന് ഏറെ നിരൂപക പ്രശംസ ലഭിച്ച ഒരു ചിത്രമായിരുന്നു ടൂറിസ്റ്റ് ഫാമിലി. താരത്തിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ചിത്രമായി അത് മാറുകയും ചെയ്തു. അതിനു പിന്നാലെയാണ് കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച് രജനീകാന്ത് നായകനാകുന്ന ‘ധര്‍മ്മന്‍’ എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ സിമ്രന്‍ എത്തുന്നത്. ‘പേട്ട’ എന്ന ചിത്രത്തിന് ശേഷം രജനികാന്തും സിമ്രാനും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധർമ്മൻ.

ഇപ്പോഴിതാ രജനികാന്ത്- കമല്‍ഹാസന്‍ എന്നീ ഇതിഹാസ കൂട്ടുകെട്ടിന്റെ ഭാഗമാകുന്ന സന്തോഷം പങ്കിടുകയാണ് സിമ്രാന്‍.

‘‘ചോദിക്കുക, വിശ്വസിക്കുക, പ്രപഞ്ചം നിങ്ങൾ ഒരിക്കലും സങ്കൽപ്പിക്കാത്ത വിധത്തിൽ കേൾക്കും. നന്ദിയും ആവേശവും നിറഞ്ഞ ഹൃദയത്തോടെ ഈ മനോഹരമായ പുതിയ അധ്യായത്തിലേക്ക് ചുവടുവെക്കുന്നു. പുതിയ തുടക്കങ്ങൾക്കായി ഇതാ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ടീമിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.

സിമ്രാനൊപ്പം റാഷി ഖന്നയും ചിത്രത്തിലെ നായികയായി എത്തുന്നുണ്ട്. ആരാധകർ വർഷങ്ങളായി കാത്തിരുന്ന ഒരു കൂട്ടുകെട്ടുണ്ടെങ്കിൽ അത് കമൽഹാസനും രജനീകാന്തും ഒന്നിക്കുന്ന ഒരു വലിയ സിനിമയാണ് ‘ധർമ്മൻ’. ഇക്കഴിഞ്ഞ ദിവസമാണ് സിനിമയുടെ പേരും ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും കമല്‍ഹാസനും ടീമും പുറത്തുവിട്ടത്. ഓപ്പറേഷൻ തിയേറ്ററിൽ ഒരു സർജിക്കൽ കത്തിയും പിടിച്ച്, കൊല്ലപ്പെട്ട ഒരു റൗഡിയുടെ മേൽ കാൽ വെച്ചുനിൽക്കുന്ന രജനീകാന്തിന്റെ ലുക്കാണ് ടൈറ്റിൽ പോസ്റ്ററിലുള്ളത്. ‘ദി ഡെഡ്‌ലി ഡോക്ടർ’ എന്ന ടാഗ്‌ലൈനും പോസ്റ്ററിലുണ്ട്. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയൊരു ദൃശ്യവിരുന്നായിരിക്കും ‘ധര്‍മ്മന്‍’ നല്‍കുക എന്നതില്‍ സംശയമില്ല എന്നുറപ്പിക്കുന്നതാണ് പോസ്റ്റര്‍.





View this post on Instagram

A post shared by SIMRAN (@actorsimranofficial)


Tags

  • rajanikanth
  • kamal haasan
  • simran
  • dharman - the deadly doctor movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mohanlal-tharun moorthy movie release date announced (Image Source: Instagram)

‘അതിമനോഹര’ വൈബില്‍ പുത്തന്‍ പോസ്റ്റര്‍; മീരജാസ്മിന്‍- മോഹന്‍ലാല്‍ കോമ്പോ തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ റിലീസ് ഡേറ്റ് പങ്കിട്ട് മോഹന്‍ലാല്‍

TejaLakshmi Manoj K jayan (Image Source: Instagram)

ഹോട്ട് എങ്കിലും താരപുത്രി സൂപ്പർ ക്യൂട്ട്; ഹാൾട്ടർ-നെക്ക് പെപ്ലം ടോപ്പും ഡെനിം ഷോർട്സും ധരിച്ച് അൾട്രാ മോഡേൺ ലുക്കിൽ തേജലക്ഷ്മി; ചിത്രങ്ങള്‍ ട്രെന്‍ഡിംഗ്

Aiswarya lakshmi about her concept on marriage (Image Source: Instagram)

‘വിവാഹമെന്ന സമ്പ്രദായത്തില്‍ ഞാനിപ്പോഴും വിശ്വസിക്കുന്നില്ല; പക്ഷേ ഇതിലഭിനയിച്ച ശേഷം ഒരു കുഞ്ഞുണ്ടാവണം എന്ന ആഗ്രഹം തോന്നുന്നു...’ ഐശ്വര്യലക്ഷ്മി

photo-www.instagram.com/parvathy_r_krishna/

' ആ വിനയവും ലാളിത്യവും ഞാന്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കും' ; പ്രകാശ് വര്‍മ്മയ്‌ക്കൊപ്പമുളള ചിത്രങ്ങളുമായി പാര്‍വതി ആര്‍ കൃഷ്ണ

photo-www.facebook.com/PrithvirajSukumaran/

'താരസംഘടന ' അമ്മ'യിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഡ്‌ഹോക്ക് കമ്മിറ്റിക്ക് കഴിയട്ടേ' ; പ്രതികരിച്ച് പൃഥ്വിരാജ്

' പെണ്‍കുട്ടിയുടെ പേരില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ പോലുമില്ലാത്ത ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി, രാത്രി വരുന്ന മെസേജ് കണ്ട് ഇട്ടിട്ട് ഓടി' ; ടൊവിനോ

' പെണ്‍കുട്ടിയുടെ പേരില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ പോലുമില്ലാത്ത ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി, രാത്രി വരുന്ന മെസേജ് കണ്ട് ഇട്ടിട്ട് ഓടി' ; ടൊവിനോ