
താരങ്ങളായ ഉർവശിയുടെയും മനോജ് കെ ജയന്റെയും മകളാണ് കുഞ്ഞാറ്റ എന്ന് വിളിപ്പേരുള്ള തേജലക്ഷ്മി. സിനിമയിലെത്തും മുമ്പേ താരമായ താരപുത്രി സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വീഡിയോകളും എന്നും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് ‘സുന്ദരിയായവള്‍ സ്റ്റെല്ല’ എന്ന സിനിമയിലൂടെ ബിഗ്സ്ക്രീനില്‍ അരങ്ങേറ്റം കുറിക്കുകയാണ് താരപുത്രി
ഇപ്പോഴിതാ സൂപ്പർ ക്യൂട്ട് ഹോട്ട് ലുക്കിലുള്ള പുത്തൻ ചിത്രങ്ങൾ പങ്കിടുകയാണ് കുഞ്ഞാറ്റ. ഷോര്‍ട്സും സ്ലീവ്ലെസ് ടോപ്പും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം. ഫ്ലോറല്‍ ഡിസൈന്‍ സ്ലീവ്‌ലെസ്, ഹാൾട്ടർ-നെക്ക് പെപ്ലം ടോപ്പാണ് താരം ധരിച്ചിരിക്കുന്നത്. ടോപ്പിന്റെ സ്മോക്ക്ഡ് ഡിസൈനും ഏറെ ആകര്‍ഷണീയമാണ്. ഒപ്പം കഫ്ഡ് ഹെം ലൈനോടുകൂടിയ മിഡ്-ഹൈ-വെയിസ്റ്റഡ് ഡാർക്ക് വാഷ് ഡെനിം ഷോർട്ടുമാണ് താരം ധരിച്ചിരിക്കുന്നത്.
‘എന്താണ് നിങ്ങളുടെ ഫേവറൈറ്റ് കളര്‍...’ എന്ന ചോദ്യവും ക്യാപ്ഷനില്‍ കുഞ്ഞാറ്റ ചോദിച്ചിട്ടുണ്ട്. മാജിക് ബ്യൂ എന്ന ട്രെന്‍ഡായ ‘മ്ലൂ’ എന്നും താരം കുറിച്ചിട്ടുണ്ട്. ഹോട്ട് ലുക്കിലാണെങ്കിലും താരത്തിന്റെ ക്യൂട്ട്നെസ്സിനെക്കുറിച്ചാണ് പലരും കമന്റുകളില്‍ കുറിക്കുന്നത്. പതിവു പോലെ താരപുത്രിയുടെ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയാണ്.






