
ബ്യൂണസ് ഐറിസ്: സ്വന്തം രാജ്യത്തു നിന്ന് തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി അര്‍ജന്റീന താരം ലയണല്‍ മെസ്സി. മകന്റെ ഒരു ചോദ്യം വെളിപ്പെടുത്തിയാണ് താരത്തിന്റെ അതൃപ്തി പരോക്ഷമായി തുറന്നുപറഞ്ഞിരിക്കുന്നത്. എന്തിനാണ് സ്വന്തം രാജ്യക്കാര്‍ തന്നെ അച്ഛനെ കൊല്ലണമെന്ന് പറയുന്നതെന്നാണ് ആറു വയസുകാരനായ മകന് തന്നോട് ചോദിക്കുന്നത് എന്നാണ് മെസ്സിയുടെ തുറന്നുപറച്ചില്‍.
ലോകകപ്പ് തോല്‍വിക്കുശേഷം മെസ്സി മൗനം പാലിച്ചതും വലിയ വിമര്ശനങ്ള്ക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെ അര്‍ജന്റീനയില്‍ പലരും താന്‍ ഇനി ദേശീയ ടീമിനായി കളിക്കരുതെന്ന് പറഞ്ഞുവെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. എട്ടു മാസങ്ങള്‍ക്കു ശേഷമാണ് താരത്തിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ്. എനനാല്‍ വെനസ്വലേയ്ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീന ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.





