
സിയാറ്റില്‍: ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കു തോല്‍പ്പിച്ച് യു.എസ്.എ. ഫുട്‌ബോള്‍ ലോകകപ്പ് ഡി ഗ്രൂപ്പില്‍ രണ്ടാം ജയം സ്വന്തമാക്കി. സിയാറ്റില്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം ജയിച്ചതോടെ അവര്‍ നോക്കൗട്ടും ഉറപ്പാക്കി.
രണ്ട് കളികളില്‍നിന്ന് ആറ് പോയിന്റുള്ള അമേരിക്ക ഒന്നാം സ്‌ഥാനത്തും മൂന്ന് പോയിന്റുള്ള ഓസ്‌ട്രേലിയ രണ്ടാം സ്‌ഥാനത്തുമാണ്. മൂന്നാം സ്‌ഥാനത്തുള്ള പരാഗ്വേയ്‌ക്കും മൂന്ന് പോയിന്റാണ്. അക്കൗണ്ട് തുറക്കാത്ത തുര്‍ക്കി നോക്കൗട്ട് കടക്കില്ലെന്ന് ഉറപ്പായി. ഓസീസിനെതിരേ കളിയുടെ 63 ശതമാനം സമയത്തും പന്ത് അമേരിക്കന്‍ പക്കലായിരുന്നു. അലക്‌സ് ഫ്രീമാനാണ് ഒരു ഗോളടിച്ചത്‌്. ഓസ്‌ട്രേലിയന്‍ താരം കാമറോണ്‍ ബാര്‍ഗസിന്റെ സെല്‍ഫ് ഗോളും യു.എസിന്റെ അക്കൗണ്ടിലെത്തി. യു.എസ്. ആദ്യ മത്സരത്തില്‍ പരാഗ്വേയെ 4-1 നു തോല്‍പ്പിച്ചു. ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത് ഓസ്‌ട്രേലിയയായിരുന്നു. 11-ാം മിനിറ്റിലെ ഫൊളാരിന്‍ ബലോഗനന്റെ ഒരു മുന്നേറ്റമാണു സെല്‍ഫ് ഗോളില്‍ കാലശിച്ചത്. ഇടതു വിങ്ങില്‍നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ബലോഗന്‍ നല്‍കിയ പാസ് ഓസ്‌ട്രേലിയന്‍ ഗോള്‍ മുഖത്തുക്ല ിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ കാമറോണ്‍ ബാര്‍ഗസിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം വലയില്‍ കയറി. യു.എസിന്റെ ടൈലര്‍ ആഡംസും മാലിക്ക് ടില്‍മാനും സെര്‍ജിനോ ഡെസ്‌റ്റും റിക്കാഡോ പെപ്പിയും നിരന്തരം ഓസീസ് ഗോള്‍മുഖം വിറപ്പിച്ചു. 43-ാം മിനിറ്റില്‍ ഓസ്‌ട്രേലിയ രണ്ടാം ഗോളടിച്ചു. ഗോള്‍ മുഖത്തേക്കടിച്ച പന്ത് ഓസ്‌ട്രേലിയന്‍ താരത്തിന്റെ കാലില്‍ തട്ടി ഉയര്‍ന്നു. ബോക്‌സിനുള്ളിലുണ്ടായിരുന്ന അലക്‌സ് ഫ്രീമാന്‍ ഒട്ടും സമയം പാഴാക്കാതെ പന്ത് ഹെഡ് ചെയ്‌ത് വലയിലാക്കി. ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും വാറില്‍ ഫ്രീമാന്‍ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നില്ല എന്ന് തെളിഞ്ഞു. രണ്ടാം പകുതിയില്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് ടോറെയെ അടക്കം മാറ്റി പകരം നെസ്‌റ്റോറി ഇറാന്‍കുണ്‍ഡയെ കളത്തിലിറക്കിയിട്ടും ഓസീസിനു തിരിച്ചടിക്കാനായില്ല.





