സതാംപ്‌ടണ്‍: നെതര്‍ലന്‍ഡ്‌സിനെതിരേ നടന്ന വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് 1 മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് 98 റണ്ണിന്റെ കൂറ്റന്‍ ജയം.
ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് വനിതകള്‍ ആറ് വിക്കറ്റിന് 219 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഡച്ച് വനിതകള്‍ക്ക് മൂന്ന് വിക്കറ്റിന് 121 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. നായിക ബാബെറ്റ ഡി ലീഡ് (57 പന്തില്‍ പുറത്താകാതെ 56), സ്‌റ്റീറെ കാലിസ് (43 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 44) എന്നിവരാണു ഡച്ചുകാര്‍ക്കു വേണ്ടി പൊരുതിയത്. ടോസ് നേടിയ ബാബെറ്റ ഡി ലീഡ് ഓസീസിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.
ഓപ്പണര്‍ ബെത് മൂണി (42 പന്തില്‍ ഒരു സിക്‌സറും ഒന്‍പത് ഫോറുമടക്കം 74, റിട്ടയേഡ് ഹര്‍ട്ട്), ആഷ്‌ലീഗ് ഗാഡ്‌നര്‍ (32 പന്തില്‍ ഒരു സിക്‌സറും എട്ട് ഫോറുമടക്കം 58) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ജോര്‍ജിയ വാറെമിന്റെ (18 പന്തില്‍ 41) വെടിക്കെട്ടുമാണ് ഓസീസിനെ 200 ലെത്തിച്ചത്.
ഐറിസ് സ്വിലിങ് മൂന്ന് വിക്കറ്റെടുത്തു. കാരോലിന ഡി ലാങ് രണ്ട് വിക്കറ്റും ഹീതര്‍ സീഗേഴ്‌സ് ഒരു വിക്കറ്റുമെടുത്തു.





