
ഭീകരാക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെ ഹോട്ടലില്‍ ഹിജാബ്, ബുര്‍ഖ തുടങ്ങിയ മുഖംമൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും നിരോധനമേര്‍പ്പെടുത്തി. ഫ്ളവര്‍ ഗാര്ഡന് എന്ന റിസോര്‍ട്ടിലാണ് ഇത്തരം വസ്ത്രങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഏതെല്ലാം വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കുമാണ് നിരോധനമെന്ന്ഹോട്ടല് അധികൃതര്‍ സൂചനാ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹോട്ടല്‍ അധികൃതരുടെ നടപടിയ്ക്കെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
ഹെല്‍മെറ്റ്, ബുര്‍ക്ക, ഹിജാബ്, കണ്ണിനു മുകളിലിടുന്ന കവര്‍, തലകൂടി മറയുന്ന വിധത്തിലുള്ള ജാക്കറ്റുകള്‍ എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മുസ്ലീം വിഭാഗം ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക വഴി മുസ്ലീം സമുദായത്തെ മൊത്തത്തില്‍ ഭീകരവാദികളായി ചിത്രീകരിക്കുകയെന്നാണ് വിമര്‍ശനം ഉയരുന്നത്.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ചാവേറാക്രമണത്തില്‍ ഏകദേശം 359 പേരാണ് മരിച്ചത്. സ്ത്രീകളുള്‍പ്പെടെ ചാവേറാക്രമണത്തില്‍ പങ്കാളിയായിരുന്നെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. അക്രമത്തിന്റെ ഉത്തവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.






