
കൊല്‍ക്കത്ത: പേസ് ബൗളര്‍ മുഹമ്മദ് ഷമിയുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഷമിയുടെ വീടാക്രമിച്ചതിന്റെ പേരിലാണ് ഭാര്യ ഹസിന് ജഹാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബാംഗങ്ങളുടെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്.
ഷമിയും ഭാര്യയും കുറച്ചു നാളുകളായി പിണങ്ങി കഴിയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹസിന് മകന് ദേബോയേയും കൊണ്ട് ഷമിയുടെ വീട്ടിലെത്തി അമ്മയോടും മറ്റു ബന്ധുക്കളോടും വാക്തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനേതുടര്‍ന്നാണ് വീട്ടില്‍ അതിക്രമിച്ചു കയറി എന്നാരോപിച്ച് ബന്ധുക്കള്‍ ഹസിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. സെക്ഷന്‍ 151 പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍, ഷമിയുടെ പ്രശസ്തി പരിഗണിച്ചാണ് പോലീസ് അകാരണമായി തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ഹസിന് പറയുന്നത്. ഗാര്‍ഹിക പീഡനവും പരസ്ത്രീ ബന്ധവും ചൂണ്ടിക്കാട്ടിയാണ് ഹസിന് കഴിഞ്ഞ വര്‍ഷം ഷമിക്കെതിര കേസ് കൊടുത്തത്. ഷമി മറ്റ് സ്ത്രീകളുമായി നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ഷോട്ടും ഹസിന് പരസ്യമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബി.സി.സി.ഐ ഷമിയുമായുള്ള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചിരുന്നു.




