ജയ്പൂര്‍: പ്രധാനമന്ത്രിയുടെ റാലിക്ക് വേദിയൊരുക്കാനായി രാജസ്ഥാനില്‍ ചേരി ഒഴിപ്പിച്ച് വീടുകള്‍ ഇടിച്ചു നിരത്തിയതായി റിപ്പോര്‍ട്ട്. ജയ്പരിന് സമീപം മാനസരോവറിന് സമീപമുള്ള ചേരിയിലെ മുന്നൂറിലധികം വീടുകള്‍ ഇടിച്ചു നിരത്തിയയതായും ഇവിടെ താമസിക്കുന്നവരോട് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടെ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതായും ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മെയ് 1 നായിരുന്നു മോഡി പങ്കെടുത്ത റാലി നടന്നത്. ഇതിന് മുമ്പായി ഇവിടെ നിന്നും ഒഴിയാന്‍ വീട്ടുകാര്‍ക്ക് നിര്‍ദേശം നല്കി. അതിനു ശേഷം ബുള്‍ഡോസറുകള്‍ കൊണ്ട് വന്ന് വീടുകള്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ റാലി നടക്കുന്ന പരിസരത്ത് പോലും എത്തരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ഇപ്പോഴുള്ള സാധനങ്ങള്‍ കൂടി നശിപ്പിച്ച് കളയുമെന്നും പോലീസ് ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്.
റാലിയുടെ തലേന്ന് താമസക്കാരെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായും പറയപ്പെടുന്നു. വീട് ഇല്ലാതായതോടെ ഉപയോഗിച്ചിരുന്ന സാധനങ്ങളെല്ലാം വഴിയോരത്ത് സൂക്ഷിക്കേണ്ട സ്ഥിതിയിലാണ് ഒഴിപ്പിക്കലിന് ഇരയായവര്‍. വഴിയില്‍ വെച്ചിരിക്കുന്ന സാധനങ്ങള്‍ മോഷണം പോകുമോ എന്ന ഭയം കാരണം പലര്‍ക്കും ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. ബുള്‍ഡോസറുകള്‍ വന്നപ്പോള്‍ തന്നെ കുറച്ചേറെ പേര് സാധനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പു തന്നെ ചേരി ഒഴിയണമെന്നു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പലര്‍ക്കും എവിടേയ്ക്ക് പോകണം എന്നറിയില്ലായിരുന്നു. വീടു കൂടി തകര്‍ന്നതോടെ തലചായ്ക്കാന്‍ പോലും ഇടമില്ലാത്ത സ്ഥിതിയായി.
അതേസമയം പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ സുരക്ഷാ പ്രശ്നം കാരണമാണ് ചേരി ഒഴിപ്പിച്ചതെന്ന് പറയുന്ന പോലീസ് ഒരു വീടു പോലും തകര്‍ത്തിട്ടില്ലെന്നും പറയുന്നു. ചേരിയില്‍ താമസിച്ചിരുന്നത് കൂലിപ്പണിക്കാരാണ്. 500 രൂപയുടെ കുടിലുണ്ടാക്കുന്നത് തന്നെ ബുദ്ധിമുട്ടാണ് എന്നിരിക്കെ പുതിയൊരു വീട് എങ്ങിനെ കെട്ടിപ്പൊക്കും എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. വീട് നഷ്ടപ്പെട്ടതിനാല്‍ കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇവര്‍ക്ക് ജോലിക്ക് പോകാന്‍ പോലും കഴിയുന്നില്ല. ജോലിക്ക് പോയി തിരികെ എത്തുമ്പോള്‍ ഉള്ളതുകൂടി ഇല്ലാതാകുമോ എന്നാണ് ഭയം.

ഒഴിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികള്‍ അടക്കമുള്ള അനേകരാണ് കടുത്ത ചൂടില്‍ റോഡില്‍ തന്നെ കഴിയുന്നത്. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും 45 ഡിഗ്രിയാണ് താപനില. എടുത്തു പുറത്തിടപ്പെട്ട വീട്ടു സാമഗ്രികള്‍ക്ക് സമീപം അമ്മമാര്‍ കാവല്‍ നിന്നിട്ട മക്കളെ മരങ്ങളുടെ തണലുള്ള തൊട്ടപ്പുറത്തെ പാര്‍ക്കിലേക്ക് കളിക്കാന്‍ വിടുകയാണ്. റാലിയുടെ തലേന്ന് തങ്ങളുടെ വീട് നിന്നിരുന്നിടത്ത് കിടന്നുറങ്ങിയവരെ പോലീസ് തല്ലിയോടിച്ചതായും ഇവര്‍ പറയുന്നു.
ഭീകരതയെ സഹായിക്കാന്‍ ശ്രമിക്കുമെന്നാണ് അധികൃതര്‍ ഇവരോട് പറയുന്നത്. വിദ്യാഭ്യാസമോ നല്ല ജോലിയോ ഒന്നും പ്രശ്നമല്ലാത്തവര്‍ രാജ്യത്തെ ഒറ്റുകൊടുക്കുമോയെന്നാണ് പോലീസ് ഭയപ്പെടുന്നത്. പ്രധാനമന്ത്രിയുടെ റാലിക്കായി തങ്ങളുടെ വീട് ഇടിച്ചു നിരത്തിയവര്‍ റാലിയില്‍ പങ്കെടുക്കാന്‍ പോലും തങ്ങളെ അനുവദിക്കുന്നില്ലെന്ന് ഇവര്‍ക്ക് പരാതിയുണ്ട്. തങ്ങളുടെ പേര് പറഞ്ഞ് വോട്ടു പിടിക്കുന്നവര്‍ തങ്ങളോട് പെരുമാറുന്നത് മനുഷ്യത്വ രഹിതമായിട്ടാണ് എന്നാണ് ചേരി നിവാസികള്‍ പറയുന്നു.
''പാവങ്ങളെ രക്ഷിക്കാനെന്ന് പറഞ്ഞാണ് മോഡി വന്നത്. എന്നാല്‍ ഞങ്ങളെ പോലെയുള്ളവര്‍ അദ്ദേഹത്തിന് പ്രശ്നമേയല്ലെന്ന് മാത്രമല്ല അത്തരക്കാരുടെ വീട് തന്നെ റാലിക്കായി ഇടിച്ചു നിരത്തുന്നു.'' പ്രദേശവാസിയായ കാലു പറയുന്നു.

Comments