ന്യൂഡല്‍ഹി: പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദുവിനെതിരെ ദേശീയ വനിതാ കമ്മീഷന്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നവവധുവിനോട് ഉപമിച്ച പരാമര്‍ശത്തിലാണ് വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ്മ രംഗത്തെത്തിയത്.
നവജോത് സിങ് സിദ്ദുവിന് സിദ്ദുവിനോടുള്ള മോശം മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സിദ്ദുവിന്റെ പരാമര്‍ശത്തെ ശക്തമായി എതിര്‍ക്കുന്നു. സ്ത്രീകള്‍ റൊട്ടി ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് അദേഹത്തിന്റെ ധാരണ. ഇന്ത്യന്‍ സ്ത്രീകള്‍ ഒരു ഭാഗത്ത് തങ്ങളുടെ പരിതികളെ ഭേദിക്കുകയാണ്. എന്നാല്‍ സിദ്ദുവിന് സ്ത്രീവുരുദ്ധതയുടെ ചില്ലിലൂടെയേ സ്ത്രീകളെ കാണാന്‍ സാധിക്കൂ' എന്ന് രേഖ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് മോഡിക്കെതിരായ സിദ്ദുവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. വളകള്‍ കൊണ്ട് വെറുതെ ബഹളമുണ്ടാക്കുന്ന നവവധുവിനെ പോലെയാണ് മോഡി. അവര്‍ കുറച്ച് റൊട്ടികള്‍ മാത്രമാണ് ഉണ്ടാക്കുന്നത്. പക്ഷെ വശളകകള് കിലുക്കി വലിയ ശബ്ദമുണ്ടാക്കുന്നതിനാല്‍ അവര്‍ വളരെയധികം ജോലി ചെയ്യുകയാണെന്ന് മറ്റുള്ളവര്‍ കരുതും. ഇതാണ് മോഡി സര്‍ക്കാരിന്റെ കാര്യത്തിലും നടക്കുന്നതെന്നായിരുന്നു സിദ്ദുവിന്റെ പരാമര്‍ശം.

Comments