
കൊച്ചി : ശബരിമല വിഷയത്തില്‍ സംഘപരിവാറിനുള്ളില്‍ ഭിന്നത കൂടുന്നു.ആര്.എസ്.എസിനകത്ത് കെ.പി യോഹന്നാന് പക്ഷമുണ്ടെന്ന് റെഡി റ്റു വെയിറ്റ് സംഘാടക പത്മ പിള്ള പറഞ്ഞു. വിശ്വാസികളെ വഞ്ചിച്ചാല്‍ അര്. എസ്.എസ്നെതിരെ സ്ത്രീകള്‍ തരുവിലിറങ്ങി നാമജപസമരം നടത്തുമെന്ന് പത്മ പിള്ള അഭിമുഖത്തില്‍ പറഞ്ഞു.
'വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന നേതാക്കള്‍ക്കെതിരെ സര് സംഘ്ചാലക് മോഹന്‍ ഭാഗവതിന് പരാതി നല്‍കും. ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെടും. വിശ്വാസികളെ വഞ്ചിച്ചാല്‍ ആര്‍എസ്എസിനെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി നാമജപസമരം നടത്തും'- പത്മപിള്ള
മതപരിവര്‍ത്തന പക്ഷത്തിന് ലാഭമുണ്ടാക്കാന്‍ സംഘപരിവാറില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നു. സംഘപരിവാര്‍ താത്വികാചാര്യന്‍ ആര് ഹരിയുടെ സഹോദരന് ആര്‍ഡി ഷേണായിയാണ് വക്കീലെന്നു പത്മ കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്.എസ്.എസ്, ഹിന്ദു ഐക്യവേദി, റെഡി റ്റു വെയിറ്റ് ക്യാ്പയില് അംഗങ്ങള്‍ തുടങ്ങിയ സമരത്തിനിറങ്ങിയവര്‍ പഴിചാരുന്നതിനിടെയാണ് പത്മപിള്ളയുടെ പുതിയ വെളിപ്പെടുത്തല്‍.
സര്‍ക്കാരിനെതിരെ കേരളത്തില്‍ നടന്ന പ്രക്ഷോഭം പിണറായി വജയനെ തകര്‍ക്കാന്‍ വേണ്ടിയായിരുന്നെന്ന പത്മ പിള്ളയുടെ കമന്റ് നേരത്തെ ചര്‍ച്ചയായിരുന്നു.






