ന്യുഡല്‍ഹി: വര്‍ഗീയതയ്ക്കു പുറമെ ആള്‍ക്കൂട്ട കൊലപാതകങ്ങളും പശുവിന്റെ പേരില്‍ നടമാടിയ അക്രമസംഭവങ്ങളും ബിജെപിക്ക് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലുകള്‍ തള്ളി ജനവിധി. ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പശുവിന്റെ പേരില്‍ ഉണ്ടായ സംഭവികാസങ്ങളും ദാദ്രിയിലുള്പ്പെടെ രാജ്യത്തെ ഞെട്ടിച്ച കൊലപാതകവും ബിജെപി വിരുദ്ധത ഉണ്ടായില്ലെന്ന് മാത്രമല്ല മികച്ച വിജയമാണ് എന്‍ഡിഎ കൊയ്തത്. ഇന്ത്യ സ്പെന്‍ഡ്.കോം നടത്തിയ തിരഞ്ഞെടുപ്പ് അവലോകനത്തിലാണ് കണക്കുകളുള്ളത്.
പശുവിന്റെ പേരില്‍ അക്രമണങ്ങളും കൊലപാതകങ്ങളും അരങ്ങേറിയ 83 ലോക്സഭാ മണ്ഡലങ്ങളില്‍ 63 മണ്ഡലങ്ങളിലും വിജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥികളാണ്. യുപിയിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാക്കിനെ കൊലപ്പെടുത്തിയത് വലിയ വാര്‍ത്തകളായിരുന്നു. പിന്നാലെ നിരവധി അക്രമ സംഭവജ്ങളും ഇവിടെ അരങ്ങേറിയിരുന്നു. ദാദ്രി ഉള്‍പ്പെടുന്ന ഗൗതമബുദ്ധ നഗര്‍ മണ്ഡലത്തിലുള്‍പ്പെടെ ബിജെപി വിയിച്ചു കയറി. ബിജെപിയുടെ മഹേഷ് ശര്‍മ്മയാണ് ഈ മണ്ഡലത്തില്‍ വിജയം നേടിയത്.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പശുവിന്റെ പേരില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഇതുവരെ 302 പേര് ഇരകളായിട്ടുണ്ട്. 127 അക്രമ സംഭവങ്ങള്‍ ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഇതില്‍ 47 മരണം സംഭവിച്ചിട്ടുണ്ടെന്നും ഇന്ത്യ സ്പെന്‍ഡ് പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ജനം ബിജെപിക്കൊപ്പം നിന്നുവെന്ന് വ്യക്തം.

Comments