
കാര്‍ഡിഫ് : വീണ്ടും ലോകകപ്പില്‍ ഭാഗ്യദേവത കനിഞ്ഞു. ഇക്കുറിയും സ്റ്റമ്പില്‍ പന്ത് കൊണ്ടിട്ടും ബെയ്ല്‍സ് താഴെവീണില്ല. ഇത്തവണ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത് ശ്രീലങ്കയുടെ നായകന് ദിമുത് കരുണരത്നയാണ്.
കിവീസിന്റെ പേസ് ബൗളറായ ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ ആറാം ഓവറിലായിരുന്നു സംഭവം. ബോള്‍ട്ട് എറിഞ്ഞ ഷോട്ട് ബൗള്‍ വിക്കറ്റില്‍ തട്ടി ബെയ്ല്‍സ് ഇളകിയെങ്കിലും നിലത്ത് വീണില്ല. ഭാഗ്യദേവത തുണച്ച ദിമുത് അര്‍ദ്ധ സെഞ്ചുറി എടുക്കുകയും ചെയ്തു. വന്‍ തകര്‍ച്ചയോടെ തുടങ്ങിയ ലങ്കന്‍ ബാറ്റിങ്ങില്‍ രണ്ടാമനായി ഇറങ്ങിയ ദിമുത് 84 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നു. ലങ്ക 136 റണ്‍സില്‍ എല്ലാവരും പുറത്തായി.
ലോകകപ്പ് മത്സരത്തില്‍ രണ്ടാം തവണയാണ് വിക്കറ്റില്‍ തട്ടിയിട്ടും ബെയ്ല്‍സ് താഴെ വീഴാതെ താരങ്ങള്‍ പുറത്താകാതെ പോകുന്നത്. ഉദ്ഘാടന ദിവസം ദക്ഷിണാഫ്രിക്കയും ഇംണ്ടുമായി നടന്ന മത്സരത്തിലും സമാനമായ സംഭവം നടന്നിരുന്നു. ഇതോടെ ഭാരം കൂടിയ സിങ് ബെയ്ല്‍സിന് എതിരായ വിമര്‍ശനം കടുക്കുകയാണ്.






