
ആംസെ്‌റ്റല്‍വീന്‍ (നെതര്‍ലന്‍ഡ്‌്സ്): ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ രണ്ടാം റാങ്കുകാരായ ചൈനയെ സമനിലയില്‍ കുരുക്കി ഇന്ത്യന്‍ വനിതകള്‍.
രണ്ട് ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്. വാഗെനര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പൂള്‍ ഡി മത്സരത്തില്‍ ഇന്ത്യക്കായി നവനീത് കൗറും ദീപികയും ഗോളടിച്ചു. ചൈനക്കായി ഷാങ് യിങും മാ നിങും ഗോളടിച്ചു. ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാക്കളായ ചൈന മത്സരം അനായാസം ജയിക്കുമെന്ന പ്രതീക്ഷയിലാണു കളത്തിലിറങ്ങിയത്.
കോച്ച് ഷൂര്‍ദ് മറൈനയുടെ കീഴില്‍ വിദേശത്ത് നടത്തിയ പരിശീലനത്തിന്റെ മികവ് കളിക്കളത്തില്‍ ഇന്ത്യ പുറത്തെടുത്തു. മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ നവ്‌നീത് ഇന്ത്യയെ മുന്നിലെത്തിച്ചു. നേഹയുടെ പാസിനെ അതിവിദഗ്‌ദ്ധമായ ഫ്‌ളിക്കിലൂടെ നവ്‌നീത് വലയിലെത്തിച്ചു. 14-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി ചൈന ഒപ്പമെത്തി. സര്‍ക്കിളിനുള്ളില്‍ ശില്‍പി ദാബാസ് സോങ് ജിയക്വിയെ ഫൗള്‍ ചെയ്‌തതിനായിരുന്നു പെനാല്‍റ്റി. ഷാങ് യിങ് പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. മികച്ച ഫോം തുടര്‍ന്ന ഇന്ത്യ രണ്ടാം ക്വാര്‍ട്ടറിലെത്തിയപ്പോള്‍ വീണ്ടും മുന്നിലെത്തി. പെനാല്‍റ്റി കോര്‍ണറില്‍നിന്ന് ദീപികയാണ് ഗോളടിച്ചത്‌്. ഇന്ത്യയുടെ ലീഡിന് ആയുസുണ്ടായില്ല. 39-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ മാ നിങ് ലക്ഷ്യം കണ്ടു. ചൈനയ്‌ക്ക് തുടര്‍ന്നും പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധം പാളിയില്ല. ചൈനീസ് കോച്ച് അലിസണ്‍ അന്നാന്‍ കളിയുടെ അവസാന പാദത്തില്‍ താരങ്ങളെ ഇന്ത്യന്‍ സര്‍ക്കിളില്‍ തന്നെ നിര്‍ത്തി. അതിനിടെ ലാല്‍റെംസിയാമിക്കു ലഭിച്ച രണ്ട് അവസരങ്ങള്‍ പാഴായി. പാരിസ് ഒളിമ്പിക്‌സിലാണു ചൈന വെള്ളി നേടിയത്.
സമനില നേടിയതോടെ ഇന്ത്യക്കും ചൈനയ്‌ക്കും ഒരു പോയിന്റ് വീതം ലഭിച്ചു. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് പൂള്‍ ഡിയിലെ മറ്റ് ടീമുകള്‍. ദക്ഷിണാഫ്രിക്കയെ 4-0 ത്തിനു തോല്‍പ്പിച്ച ഇംഗ്ലണ്ടാണ് ഒന്നാമത്. ചൊവ്വാഴ്‌ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. പുരുഷ വിഭാഗം പൂള്‍ സി മത്സരങ്ങളില്‍ ഓസ്‌ട്രേലിയ അയര്‍ലന്‍ഡിനെയും സ്‌പെയിന്‍ ദക്ഷിണാഫ്രിക്കയെയും 3-1 നു തോല്‍പ്പിച്ചു. പൂള്‍ എ മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സ് 5-1 നു ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു.






Comments