
കാര്‍ഡിഫ്: കമ്യൂണിറ്റി ഷീല്‍ഡ് ഫുട്‌ബോള്‍ കിരീടം ആഴ്‌സണലിന്. മിലേനിയം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണല്‍ 3-0 ത്തിന് മാഞ്ചസ്‌റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. റിക്കാഡോ കാലഫിയോറി, കായ് ഹാവ്‌ററ്റ്‌സ്, മാര്‍ട്ടിന്‍ ഒഡെഗാഡ് എന്നിവരാണു ഗോളടിച്ചത്. കമ്യൂണിറ്റി ഷീല്‍ഡില്‍ ആഴ്‌സണലിന്റെ 18-ാം കിരീടമാണിത്. 2023 ല്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ അവസാനം കിരീടം നേടിയത്.
എഫ്.എ. കപ്പ് ചാമ്പ്യന്‍മാരാണു മാഞ്ചസ്‌റ്റര്‍ സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ആഴ്‌സണലിന് രണ്ടാം കിരീടമാണിത്‌്. മത്സരം തുടങ്ങി 25-ാം സെക്കന്‍ഡില്‍ ആഴ്‌സണല്‍ മുന്നിലെത്തി. റിക്കാഡോ കാലഫിയോറിയായിരുന്നു ഗോളടിച്ചത്. കമ്യൂണിറ്റി ഷീല്‍ഡിന്റെ 118 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വേഗതമേറിയ ഗോളാണിത്. 28-ാം മിനിറ്റില്‍ ഹാവ്‌ററ്റ്‌സിലൂടെ ആഴ്‌സണല്‍ ലീഡുയര്‍ത്തി. 48-ാം മിനിറ്റില്‍ ഒഡേഗാഡിലൂടെ അവര്‍ പട്ടിക പൂര്‍ത്തിയാക്കി. ആഴ്‌സണല്‍ കോച്ച് മൈക്കിള്‍ അര്‍റ്റേറ്റ 4-3-3 ഫോര്‍മേഷനിലും സിറ്റി കോച്ച് എന്‍സോ മാരെസ്‌ക 4-2-3-1 ഫോര്‍മേഷനിലും താല്‍പര്യപ്പെട്ടു.






Comments