ഓവല്‍: ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിനു പിന്നാലെ ഓസീസിനെതിരെ വീണ്ടും പന്ത് ചുരുണ്ടല്‍ വിവാദം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കംഗാരുപ്പടയെ പിടിച്ചുലച്ച പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ കെട്ടടങ്ങി വരുന്നതിനിടെയാണ് വീണ്ടും ടീമിലെ ലെഗ് സ്പിന്നര്‍ ആദം സാമ്പയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ആരോപണം ഉയര്‍ന്നത്. പോക്കറ്റില്‍ നിന്ന് ക്രീം നിറത്തിലുള്ള ഒരു വസ്തു എടുക്കുന്നതും തിരികെ ഇടുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. പിന്നാലെ ആദം സാമ്പയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് പല ട്വീറ്റുകളും ഉയര്‍ന്നത്.
എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് രംഗത്തെത്തി. ആരോപണം വെറും ബാലിശമാണെന്നും കൈ ചൂടാക്കാനായി ആദം സാമ്പ എല്ലായ്പ്പോഴും ഹാന്‍ഡ് വാര്‍മേഴ്സ്( ചൂടാക്കുന്നതിനായുള്ള ഉപകരണം) ഉപയോഗിക്കുന്നതാണെന്നും, എല്ലാ മത്സരത്തിലും സാമ്പയ്ക്കൊപ്പം ഹാന്‍ഡ് വാര്‍മേഴ്സ് ഉണ്ടാകാറുണ്ടെന്നും ഫിഞ്ച് വ്യക്തമാക്കി.
'സംഭവത്തിന്റെ ചിത്രങ്ങള്‍ ഞാന്‍ കണ്ടില്ല. പക്ഷെ എനിക്കറിയാം സാമ്പയുടെ പോക്കറ്റില്‍ എല്ലായ്പ്പോഴും ഹാന്‍ഡ് വാര്‍മേഴ്സ് ഉണ്ടാകാറുണ്ട്. ' ഫിഞ്ച് പറഞ്ഞു. സാമ്പ കളിക്കുന്ന എല്ലാ കളികളിലും സാമ്പയുടെ പക്കല്‍ ഹാന്‍ഡ് വാര്‍മേഴ്സ് ഉണ്ട്. എന്നാല്‍ സത്യമായും താന്‍ അതിന്റെ ചിത്രങ്ങള്‍ കാണാത്തതു കൊണ്ട്, സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തനിക്കാകില്ല, എന്നാല്‍ സാമ്പ് എല്ലാ കളികളിലും ഹാന്‍ഡ് വാര്‍മേഴ്സ് ഉപയോഗിക്കുന്നത് യാഥാര്‍ത്ഥ്യം ആണെന്നും' ഫിഞ്ച് കൂട്ടിച്ചേര്‍ത്തു. എല്ലാ കളികളിലും ആദം സാമ്പ ഹാന്‍ഡ് വാര്‍മേഴ്സ് ഉപയോഗിക്കുന്നതാണെന്ന വസ്തുത ക്രിക്കറ്റ് ഓസ്ട്രേലിയയും വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ ഔദ്യോഗികമായ അന്വേഷണത്തിനൊന്നും നിലവില്‍ ഉത്തരവിട്ടിട്ടില്ല. മാത്രമല്ല മത്സരത്തിലെ അമ്പയര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഒന്നും കൈമാറിയിട്ടുമില്ല.

Comments