കഴിഞ്ഞ വര്‍ഷം ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സൂപ്പര്‍താരം എബി ഡീവില്ലിയേഴ്സ് ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ടീം മാനേജ്മെന്റിനെ അറിയിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നിഷേധിക്കുകയായിരുന്നു. ഈ വാര്‍ത്ത വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. സംഭവത്തില്‍ പ്രതികരണവുമായി ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസിസ് രംഗത്തെത്തിയിരിക്കുകയാണ്. തന്നെയും ഇക്കാര്യം പറഞ്ഞ് ഡീവില്ലിയേഴ്സ് വിളിച്ചിരുന്നെന്ന് ഡുപ്ലെസിസ് പറയുന്നു.
ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഡീവില്ലിയേഴ്സ് ലോകകപ്പില്‍ മത്സരിക്കണമെന്നും ടീമിലേക്ക് മടങ്ങ് എത്തണമെന്നും ആഗ്രഹം പ്രകടിപ്പിച്ച് തന്നെ വിളിച്ചതെന്ന് ഡുപ്ലെസിസ് പറയുന്നു. എന്നാല്‍ ഇത് ഒരുപാട് താമസിച്ച് പോയെന്നായിരുന്നു താന്‍ അദ്ദേഹത്തോട് പറഞ്ഞത്. ലോകകപ്പിനുള്ള 15 അംഗ ടീമിനെ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്ത് കഴിഞ്ഞിരുന്നു. താന്‍ പരിശീലകനോടും സെലക്ടര്‍മാരോടും സംസാരിക്കാമെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്നും ദക്ഷിണാഫ്രിക്കന്‍ നായകന് പറഞ്ഞു.
ടീം പ്രഖ്യാപിക്കുന്ന ദിവസം രാവിലെ പരിശീലകനോടും സെലക്ടര്‍മാരോടും ഇക്കാര്യം സംസാരിച്ചെന്നും എന്നാല്‍ ഇനി ടീം മാറ്റാന്‍ 99.99 ശതമാനം സാധ്യതപോലുമില്ലെന്നായിരുന്നു അവരുടെ മറുപടിയെന്നും ഡുപ്ലെസിസ് പറയുന്നു. ഡീവില്ലിയേഴ്സും താനും നല്ല സുഹൃത്തുക്കളാണെന്നും ഈ സംസാരങ്ങള്‍ തങ്ങളുടെ സൗഹൃദബന്ധത്തെ ബാധിക്കില്ലെന്നും ലോകകപ്പിലെ നാലാം മത്സരത്തിന് ശേഷം ഡുപ്ലെസിസ് പറഞ്ഞു.
കഴിഞ്ഞ മെയ് 28നാണ് ഡീവില്ലിയേഴ്സ് വിരമിച്ചത്. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ പ്രാദേശിക ക്രിക്കറ്റിലും കഴിഞ്ഞ ഒരു വര്‍ഷമെങ്കിലും ഉണ്ടായിരിക്കണം. ഇത്തരം കാരണങ്ങളാലാണ് താരത്തെ പരിഗണിക്കാതിരുന്നത്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ദയനീയ പ്രകടനം നടത്തുന്നതിനിടെയാണ് വെളിപ്പടുത്തല്‍. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്ക തോറ്റു. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം മത്സരം മഴമൂലം ഉപേക്ഷിച്ചു.

Comments