
ഡല്‍ഹി :അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ ഹീറോ മന്‍ജോത് കല്‍റയുടെ മാതാപിതാക്കള്‍ക്കെതിരെ കുറ്റപത്രം. താരം പ്രായത്തട്ടിപ്പ് നടത്തിയതായി ഡല്‍ഹി െ്രെകം ബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘം തീസ് ഹസാരി കുറ്റപത്രത്തില്‍ പറയുന്നു.
ബിസിസിഐയുടെ രേഖകളില്‍ 1999 ജനുവരി 15 നാണ് താരത്തിന്റെ ജനനതീയതി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മന്‍ജോത് ജനിച്ചത് 1998 ജനുവരി 15നാണ്. മന്‍ജോത് പഠിച്ചിരുന്ന സ്കൂളുകളില്‍ നിന്നുമാണ് പോലീസ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്.
പ്രായത്തട്ടിപ്പില്‍ താരത്തിന്റെ മാതാപിതാക്കളെയും പ്രതി ചേര്‍ത്തു. പര്വിന് കുമാറിനെയും, രഞ്ജിത് കൗറിനും എതിരെയാണ് കേസ് എടുത്തത്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിയ മാറ്റ് പതിനൊന്ന് താരങ്ങളും അവരുടെ മാതാപിതാക്കളും കുറ്റക്കാരാണെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.
ദില്ലിയില്‍ ജൂനിയര്‍ താരങ്ങളുടെ പ്രായത്തട്ടിപ്പ് അന്വേഷിക്കുന്നതിനിടെയാണ് അണ്ടര്‍ 19 ലോകകപ്പിലെ താരങ്ങള്‍ കുടുങ്ങിയത്. ഇന്ത്യ ലോകകപ്പ് നേടിയ 2018ലെ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച താരമാണ് മന്‍ജോത്. ആ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചും മന്‍ജോത് ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മന്‍ജോതിനെ സ്വന്തമാക്കിയിരുന്നു.






