
മുന്‍ എം.പി സംമ്പത്തിന്റെ കാറില്‍ 'എക്സ് എം.പി' ബോര്‍ഡ് വച്ചെന്ന പ്രചാരണം വ്യാജം. എക്സ് എം.പി എന്ന് ബോര്‍ഡ് വച്ച ഇന്നോവ കാറിന്റെ ചിത്രം സഹിതം വി.ടി ബല്‍റാം എം.എല്‍ എ പങ്കുവെച്ച ഫേയ്സ്ബുക്ക് കുറിപ്പ് വിഷയം വ്യാജമാണെന്നറിഞ്ഞതോടെ പിന്‍വലിച്ചു. കാറിന്റെ ഉടമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നായിരുന്നു വി.ടി ബല്‍റാം എം.എല്‍.എയുടെ ആരോപണം.
'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം 'പാര്‍ലമെന്ററി വ്യാമോഹ'ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും.' എന്നാണ് ബെല്‍റാമിന്റെ പോസ്റ്റ്.
അതേസമയം വിഷയത്തില്‍ പ്രതികരിച്ച് സമ്പത്ത് രംഗത്തെത്തിയിരുന്നു. ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നും വ്യാജമാണെന്നും സമ്പത്ത് ഒരു മാധ്യമത്തിനോട് പ്രതികരിച്ചിരുന്നു. KL-01.BR.657എന്ന നമ്പരിലുള്ള കാറില്‍ Ex.MP എന്ന് എഴുതി ഘടിപ്പിച്ചിരിക്കുന്നതായിരുന്നു ചിത്രം.






