
ലണ്ടന്‍: ലോകപ്പില്‍ ഏഴാം തവണയും ബദ്ധവൈരികളുടെ പോരാട്ടത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ തകര്‍ത്തു. ഓള്‍ഡ് ട്രാഫോര്‍ഡിലെ മാഞ്ചസ്റ്ററില്‍ നടന്ന പോരാട്ടത്തില്‍ 89 റണ്‍സിനാണ് പാക്കിസ്ഥാന് ഇന്ത്യയോട് അടിയറവു പറഞ്ഞത്. ഇതോടെ ലോകകപ്പിലെ പാക്കിസ്ഥാന്റെ മുന്നോട്ടുള്ള നീക്കം സങ്കീര്‍ണ്ണമായി. അതേസമയം ഇന്ത്യയോടേറ്റ പരാജയത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മത്സരശേഷം പാക്ക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നേരിട്ട് പാക്ക് നായകനെ വിളിച്ചു സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.
പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായ ഇഹ്സാന്‍ മണിയാണ് പാക്ക് ടീം നായകന് സര്‍ഫറാസ് അഹ്മ്മദിനെ നേരിട്ടു വിളിച്ചു സംസാരിച്ചത്. രാജ്യം മുഴുവന്‍ ടീമിനൊപ്പം നിലകൊള്ളുമെന്നും, ലോകകപ്പില്‍ ഇനി മുന്നിലുള്ള മത്സരങ്ങളില്‍ ടീമില്‍ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുവെന്നും ബോര്‍ഡ് ചെയര്മാന് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യാ-പാക്ക് മത്സരശേഷം ടീമിനെക്കുറിച്ചുയരുന്ന അടിസ്ഥാനമില്ലാത്ത വാര്‍ത്തകളില്‍ ക്രിക്കറ്റില്‍ നിന്നുള്ള ശ്രദ്ധ മാറ്റാന്‍ കാരണമാകരുതെന്നും, ശാന്തമായി ടീമിനെ നയിക്കാനാണ് നിര്‍ദേശം. ഇന്ത്യയോട് പരാജയപ്പെട്ടാല്‍ അതിന്റെ അനന്തരഫലം എന്തൊക്കെയാണെന്നതില് സര്‍ഫറാസ് അഹമ്മദ് ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് സൂചന. ബുദ്ധിശൂന്യനായ ക്യാപ്റ്റന്‍ എന്നാണ് മത്സരശേഷം പാക്കിസ്ഥാന് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹ്മ്മദിനെ മുന്‍ താരം കൂടിയായ ഷോയ്ബ് അക്തര്‍ വിശേഷിപ്പിച്ചത്. അഞ്ചു മത്സരങ്ങളില്‍ നിന്നായി മൂന്നു പോയിന്റുമായി പാക്കിസ്ഥാന് ഒമ്പതാം സ്ഥാനത്താണ്. ജൂണ്‍ 23 ന് അതിനിര്‍ണ്ണായക മത്സരത്തില്‍ പാക്കിസ്ഥാന് ദക്ഷിണാഫ്രിക്കയെ നേരിടും.




