
ഓയൂര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ആള്‍ക്കൊപ്പം ഒളിച്ചോടിയ രണ്ട് കുട്ടികളുടെ അമ്മയായ യുവതിക്ക് കിട്ടിയത് മുട്ടന്‍ പണി. ഇവരെ കണ്ണൂരിലെ ഒരു ലോഡ്ജില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പെരിങ്ങോം സ്വദേശി അരുണ്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആറ് മാസം മുമ്പാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അരുണ്‍കുമാറിനൊപ്പം വീട്ടമ്മ ഒളിച്ചോടുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയുമായിരുന്നു.
പ്രവാസിയായ ഭര്‍ത്താവ് കഴിഞ്ഞ ജനുവരി 16ന് നാട്ടിലെത്തുമെന്ന് അറിഞ്ഞതോടെ രണ്ട് ദിവസം മുമ്പ് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളുമായി മക്കളെ ഉപേക്ഷിച്ച് വിവാഹിതനായ അരുണ്‍കുമാറിനൊപ്പം വീട്ടമ്മ ഒളിച്ചോടുകയായിരുന്നു. ഇരുവരും പലസ്ഥലങ്ങളില്‍ ഒരുമിച്ച് താമസിച്ചു. കൈവശമുണ്ടായിരുന്ന പണം തീര്‍ന്നതോടെ വീട്ടമ്മയെ ലോഡ്ജില്‍ പൂട്ടിയിട്ട് ക്രൂരമായി ഇയാള്‍ മര്‍ദ്ദിച്ചു.
അരുണ്‍കുമാറിന്റെ ആദ്യ ഭാര്യയെ കണ്ടെത്തി പോലീസ് വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം ഭാര്യഗൃഹത്തില്‍ മദ്യപിച്ചെത്തിയ അരുണ്‍കുമാര്‍ ബഹളം വെച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ വീട്ടമ്മയെ മാതാവിനൊപ്പം വിട്ടു.






