
കണ്ണൂര്: കണ്ണൂര് സെന്ട്രല് ജയിലില് തടവുകാര് ഫോണ് ഉപയോഗിച്ച സംഭവത്തില് ജയില് മേധാവി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു. തടവുകാര് ആരെയെല്ലാം ഫോണില് വിളിച്ചുവെന്ന് കണ്ടെത്തണമെന്നാണ് ജയില് മേധാവിയുടെ ഉത്തരവ്. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്ട്ട് നല്കാനും ഋഷിരാജ് സിംഗ് ഉത്തരവിട്ടു.
പോലീസ് റിപ്പോര്ട്ട് ലഭിച്ച ശേഷം സര്ക്കാരിന് റിപ്പോര്ട്ട് നല്കും. ഇക്കാര്യം ആവശ്യപ്പെട്ട് ഋഷിരാജ് സിംഗ് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കത്തയച്ചു. ജൂണ് 30 വരെ ദിവസവും ജയിലില് പരിശോധന നടത്താനാണ് ജയില് ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിര്ദ്ദേശം. ബുധനാഴ്ച ജയിലില് നടത്തിയ പരിശോധനയില് ഏഴ് മൊബൈല് ഫോണുകളും കഞ്ചാവും പിടിച്ചെടുത്തിരുന്നു.
ജയില് ഡി.ജി.പിയുടെ കൂടെ നേതൃത്വത്തില് അഞ്ച് ദിവസം മുമ്പ് നടത്തിയ പരിശോധനയില് നാല് മൊബൈല് ഫോണുകള് പിടിച്ചെടുത്തിരുന്നു. ഫോണ് ഉപയോഗിച്ചതായി കണ്ടെത്തിയ ആറ് തടവുകാരെ പൂജപ്പുര ജയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.







Comments