
ന്യൂഡല്‍ഹി: വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനങ്ങളും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുഴുവനും പിടിക്കുക ലാക്കാക്കി ആർഎസ്എസ് ഇന്ത്യ മുഴുവ വ്യാപിപ്പിക്കുന്ന വിപുല പരിപാടികള്‍ പദ്ധതിയിട്ടുന്നു. കേരളത്തില്‍ ഭൂസമരം, കശ്മീർ പോലുള്ള സംസ്ഥാനങ്ങളില്‍ ‘ഹിന്ദു മതവിദ്യാഭ്യാസ’ കേന്ദ്രങ്ങളും ശാഖകളും ദക്ഷിണേന്ത്യയിൽ മതവിദ്യാഭ്യാസ സ്കൂളുകൾ, മുസ്ലിം മഞ്ചുമെല്ലാം സ്ഥാപിച്ച് ജനങ്ങള്‍ക്കിടയിലേക്ക് കയറാനുള്ള വലിയ പദ്ധതിയാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്.
കേരളത്തില്‍ വ്യക്തികളുടെ കൈവശമുള്ള സർക്കാർ ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങും. ശബരിമല വിഷയത്തിന് നല്ല മൈലേജ് കിട്ടിയ പത്തനംതിട്ടയിലെ ചെറുവള്ളി എസ്റ്റേറ്റായിരിക്കും പ്രധാന സമരകേന്ദ്രം. ഭൂ അവകാശ സംരക്ഷണസമിതി എന്ന സംഘടന രൂപവത്കരിച്ചാകും പ്രവര്‍ത്തനം. ബിലീവേഴ്സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ്, ഹാരിസണ്‍ എന്നിവ സര്‍ക്കാര്‍ ഏറ്റെടുത്തു് പൊതുവികസനത്തിനുള്ള ഭൂമി ഒഴിച്ചുള്ളവ ഭൂരഹിതര്‍ക്ക് നല്‍കണമെന്നാകും പ്രധാനമായും ഉയര്‍ത്താന്‍ പോകുന്ന ആവശ്യം.
അടിസ്ഥാന ജനവിഭാഗങ്ങളെ സംഘപരിവാറില്‍ അടുപ്പിക്കാന്‍ ഏറ്റവും മികച്ച വഴി എന്ന നിലയിലാണ് ഭൂസമരവുമായി വരുന്നത്. വോട്ടു ഷെയറില്‍ കാര്യമായ വര്‍ദ്ധനവുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വിജയമാക്കി മാറ്റാന്‍ കഴിയാത്ത കേരളത്തില്‍ ചുവടുറപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. 14 ജില്ലകളിലും ഇതിനായി ജില്ലാ ഘടങ്ങള്‍ രൂപീകരിക്കാകും പ്രവര്‍ത്തനം. കേരളത്തിന് പുറമേ തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, കശ്മീര്‍ എന്നിങ്ങനെ സംഘപരിവാറിനോട് ആമുഖ്യം കാട്ടാത്ത സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമാകാനുള്ള വിവിധ കാര്യങ്ങളും ചര്‍ച്ച ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം നേടി ഭരണതുടര്‍ച്ച നേടാനായെങ്കിലും തുടര്‍ച്ചയായി രണ്ടാം തവണയും ഈ സംസ്ഥാനങ്ങളിലൊന്നും മേല്‍ക്കൈ നേടാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ല. ഈ ദുരവസ്ഥ മാറ്റിയെടുക്കാന്‍ ആര്‍എസ്എസ് തന്നെ കളത്തിലിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഹിന്ദുക്കള്‍ കുറവായ കശ്മീരിന് പുറമേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ‘ഹിന്ദു മതവിദ്യാഭ്യാസ’ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആർഎസ്എസ് ആലോചിക്കുന്നുണ്ട്. മുസ്ലീം വോട്ടുകള്‍ ഏറെ നിര്‍ണ്ണായകമായ ആന്ധ്രയിലും തെലുങ്കാനയിലും മുസ്ലീം മഞ്ച് രൂപീകരിച്ചിട്ടുണ്ട്.
തെലങ്കാനയിൽ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് പദ്ധതി. നാലു വർഷം മുമ്പ് ഹൈദരാബാദിൽ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ഒരു ഓഫീസ് തുടങ്ങിയ സംഘപരിവാര്‍ ഇപ്പോള്‍ അത് എല്ലാ ജില്ലകളിലുമായി വ്യാപിപ്പിച്ചിട്ടുണ്ട്. നിലവിൽ 3000 മെമ്പർമാര്‍ മുസ്ലീം മഞ്ചിന് ഇവിടെയുണ്ടെന്ന് സംഘടന അവകാശപ്പെടുന്നു. ഇത് ഈ വര്‍ഷം അവസാനത്തോടെ പതിനായിരം അംഗങ്ങള്‍ എന്നാക്കുകയാണ് ലക്ഷ്യം. ബിജെപിയ്ക്കെതിരേ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന അസ സുദ്ദീൻ ഒവൈസിയുടെ ഹൈദരാബാദ് മണ്ഡലത്തെ ആർഎസ്എസ് പ്രത്യേകമായി ലക്ഷ്യമാക്കുന്നുണ്ട്. ഒവൈസിയോട് എതിർപ്പുള്ള മുസ്ലിങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
അടുത്ത മാസം ആന്ധ്ര പ്രദേശിലും മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ഓഫീസുകൾ തുറക്കാന്‍ നീക്കം നടത്തുന്നുണ്ട്. മുസ്ലീങ്ങള്‍ കൂടുതലുള്ള കശ്മീരിൽ കൂടുതൽ ശാഖകൾ തുടങ്ങാനാണ് പരിപാടി. മതത്തെക്കാൾ വലുതായ ദേശീയതയെന്ന് പ്രചരിപ്പിക്കുകയാണ് ഉദ്ദേശം. വരാനിരിക്കുന്ന നിയമസഭാ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഹിന്ദി സംസാരിക്കാത്ത സ്ഥലത്തേക്ക് കൂടി തങ്ങളുടെ വേരുകള്‍ വ്യാപിപ്പിക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യം. ബിജെപിയ്ക്ക് കടന്നുപോകാനുള്ള വഴി വെട്ടുകയാണ് ആര് എസ്എസ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഝാൻസിയിൽ നടക്കുന്ന ആര്‍എസ്എസിന്റെ പഞ്ചദിന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്.






