
പോര്‍ട്ടോ അലേഗ്രോ: കോപ്പ അമേരിക്ക ഫുട്ബോളിന്റെ രണ്ടാം സെമിയില്‍ ചിലിയെ അട്ടിമറിച്ച് പെറു ഫൈനലില്‍. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പെറു ചിലിയെ തകര്‍ത്തത്. 21-ാം മിനിറ്റില്‍ എഡിസണ് ഫ്ലോറിസാണ് പെറുവിനായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ആധ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് 38-ാം മിനിറ്റില്‍ പെറു ലീഡ് ഉയര്‍ത്തി. യോഷിമര്‍ യോടുനാണ് രണ്ടാം ഗോള്‍ നേടിയത്. കളി അധിക സമയത്തിലേക്ക് നീങ്ങിയപ്പോള്‍ പൗലോ ഗുറിയേരോ മൂന്നാം ഗോളും നേടി പെറുവിന്റെ ജയം ആധികാരികമാക്കി.
ഇതോടെ ഫൈനലില്‍ ബ്രസീലും പെറുവും ഏറ്റുമുട്ടും. ആദ്യ പകുതിയില്‍ പെറഉ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. 21-ാം മിനിറ്റില്‍ എഡിസണ് ഫ്ലോറിസ് ചിലിയുടെ ഗോള്‍ വല കുലുക്കി്. പിന്നാലെ 38-ാം മിനിറ്റില്‍ യോഷിമര്‍ യോടുന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ പൗലോ ഗെറേറോയുടെ വകയായിരുന്നു മൂന്നാം ഗോള്‍. 1975ന് ശേഷം പെറു ഇതാദ്യമായാണ് ഫൈനലില്‍ എത്തുന്നത്.




