
നോയിഡ : ഭാര്യയെ ആരോ ബലാത്സംഗം ചെയ്തുവെന്നും കൊലപ്പെടുത്തിയെന്നും പോലീസിന് വ്യാജ വിവരം നല്കിയ യുവാവ് അറസ്റ്റില്‍. നോയിഡ സ്വദേശി നരേഷ് സിംഗാണ് പിടിയിലായത്.
വ്യാജ പരാതി നല്‍കിയതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് അറസ്റ്റ്. വ്യാഴ്ച രാവിലെ ഒരു മണിയോടെയാണ് പോലീസ് കണ്ട്രോള് റൂമിലേയ്ക്ക് വിളി എത്തുന്നത്. ഭാര്യ പീഡനത്തിന് ഇരയായെന്നും കൊല്ലപ്പെട്ടുവെന്നും പരാതിക്കാരന് പോലീസിനെ അറിയിച്ചു. പോലീസ് സംഘം ഉടന്‍ വീട്ടില്‍ എത്തിയെങ്കിലും സംശയകരമായി ഒന്നം തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പോലീസുകാര്‍ വീട്ടിലെത്തുമ്പോള്‍ ഭാര്യ അവിടെ ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസിനെ ഫോണ്‍ ചെയ്ത നരേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അതേസമയം, എന്തുകൊണ്ടാണ് ഇയാള്‍ പോലീസിന് ഇത്തരമൊരു വ്യാജ സന്ദേശം നല്‍കിയതെന്ന് വ്യക്തമല്ല.






