
കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മരണവീട്ടില്‍ പോലും മോഷണം നടത്തുന്ന മസനാണുള്ളതെന്ന് ഡി.വൈ.എഫ.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ദുഷ്ടനായ മോഷ്ടാവാണ് അദ്ദേഹം. സാധാരണ മോഷ്ടാക്കള്‍ പോലും അദ്ദേഹത്തിന് മുന്നില്‍ ലജ്ജിച്ച് പോകുമെന്നും കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ റഹീം പറഞ്ഞു.
പ്രളയകാലത്ത് വീട് വെയ്ക്കാമെന്ന് പറഞ്ഞ് പിരിത്തെടുത്ത തുരയുടെ കണക്ക് പറയാന്‍ കെ.പി.സി.സി പ്രസിഡന്റ് തയ്യാറാകണം. ആയിരം വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ഇന്നലെവരെ പറഞ്ഞവര്‍ ഇപ്പോള്‍ അഞ്ഞൂറ് വീട് മാത്രമാണ് നിര്‍മിച്ച് നല്കു എന്നാണ് പറയുന്നത്. കോടികള്‍ പിരിച്ചെടുത്ത കെ.പി.സി.സി പണം എവിടെ പോയെന്ന് ഒരക്ഷരം മിണ്ടുന്നില്ല. അതുകൊണ്ടാണ് ദുഷ്ടനായ മോഷ്ടാവാണ് മുല്ലപ്പള്ളി എന്ന് പറയാന്‍ കാരണമെന്നും റഹീം പറഞ്ഞു.
'പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പറഞ്ഞത് കൊണ്ട എ.ഐ.സി.സി അടക്കം പണം നല്‍കിയെന്നാണ് അറിയാന്‍ കഴിയുന്നത്. മാത്രമല്ല ഗള്‍ഫില്‍ നിന്നും വലിയ തോതില്‍ പണപ്പിരിവും നടത്തി. ഈ പണമെല്ലാം എവിടെ പോയി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണല്ലോ മുതിര്‍ന്ന നേതാക്കളായ വി.എം സുധീരനും എ.കെആന്റണിയുമെല്ലാം നേരിട്ടാണ് സംഭാവന നല്‍കിയത്. കെ.പി.സി.സിയ്ക്ക് കൈമാറിയാല്‍ അത് ഒരു പക്ഷേ എത്തേണ്ട ഇടത്ത് എത്തില്ലെന്ന് അറിയാവുന്നതുകൊണ്ടാവാം അങ്ങനെ ചെയ്തത്. എത്ര രൂപ പിരിച്ചു എന്ന കാര്യത്തില്‍ കേരളീയരോട് മറുപടി പറയാന്‍ മുല്ലപ്പള്ളി തയ്യാറാകണം. ഏതെങ്കിലും ആളുകള്‍ ഇതുസംബന്ധിച്ച് പരാതിയുമായി വരികയാണെങ്കില്‍ അവര്‍ക്കുള്ള നിയമസഹായം നല്‍കുമെന്നും എ.എ റഹീം പറഞ്ഞു.






