
ലോര്‍ഡ്സില്‍: ലോകകിരീടത്തിനായുള്ള പോരില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടം. മാര്ട്ടിന് ഗുപ്റ്റിലിന്റെ(18 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്സും സഹിതം 19 റണ്‍സ്) വിക്കറ്റാണ് കിവീസിന് നഷ്ടമായത്. ക്രിസ് വോക്സിന്റെ പന്തില്‍ ഗുപ്റ്റില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയിലാണ് കിവീസ്. ഹെന്റി നിക്കോള്‍സ്( 25 പന്തില്‍ ഒന്‍പത് റണ്‍സ്), കെയ്ന്‍ വില്യംസണുമാണ് ക്രീസില്‍.
ആവേശപോരിന്റെ മൂന്നാം ഓവറില്‍ ക്രിസ് വോക്സിന്റെ പന്തില്‍ നിക്കോളാസിന്റെ എല്ബിയ്ക്കായി ഇംണ്ട് ടീം അപ്പീല്‍ ചെയ്യുകയും, അമ്പയര്‍ കുമാര്‍ ധര്‍മ്മസേന വിക്കറ്റ് വിളിക്കുകയും ചെയ്തു. എന്നാല്‍ നിക്കോളാസ് റിവ്യൂവിന് നല്‍കിയതോടെ ഔട്ട് അല്ലെന്ന് വിധി വരുകയായിരുന്നു.
നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇതുവരെ നടന്ന 11 ലോകകപ്പ് ഫൈനലുകളില്‍ ഏഴു തവണയാണ് ആദ്യം ബാറ്റ് ചെയ്തവര്‍ ജേതാക്കളായത്. ന്യൂസിലന്‍ഡും ഇംണ്ടും തമ്മില്‍ 1973 നു ശേഷം ഇതുവരെ 90 തവണ ഏറ്റുമുട്ടി. 43 മത്സരങ്ങളില്‍ ജയിച്ച ന്യൂസിലന്‍ഡിന് അല്പം മുന്‍തൂക്കമുണ്ട്. 41 മത്സരങ്ങളില്‍ ഇംണ്ട് ജേതാക്കളായി. നാലു മത്സരങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ആതിഥേയരായ ഇംണ്ടും ന്യൂസിലാന്‍ഡും ഇതുവരെ ലോകകിരീടം നേടിയിട്ടില്ലാത്തതിനാല്‍ ആരു നേടിയാലും അത് പുതുചമ്പ്യന്മാരാണ്.
ടീം ന്യൂസിലാന്‍ഡ്: മാര്ട്ടിന് ഗപ്റ്റില്‍, ഹെന്റി നിക്കോള്‍സ്, കെയ്ന്‍ വില്യംസണ്(ക്യാപ്റ്റന്‍), റോസ് ടെയ്ലര്, ടോം ലാതം, ജെയിംസ് നീഷാം, കോളിന് ഡി ഗ്രാന്‍ഡ്ഹോം, മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി, ട്രന്റ് ബോള്‍ട്ട്, ലോക്കീ ഫെര്ഗൂസന്.
ടീം ഇംണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്ഗന്( ക്യാപ്റ്റന്‍) ബെന്‍ സ്റ്റോക്സ്, ജോസ് ബട്ട്ലര്‍, ക്രിസ് വോക്സ്, ലിയാം പ്ലങ്കററ്റ്, ആദില്‍ റാഷിദ്, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്.






